തൃശ്ശൂർ: ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്ത്കാവ് ഗവൺമെന്റ് ചെസ്റ്റ് ആശുപത്രിയിലാണ് ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നത്.
ആശുപത്രി ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന പാർക്കിംഗ് ഏരിയയിൽ നിന്നാണ് സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമിച്ചത്.
തൃശൂർ വാടാനപ്പള്ളി സ്വദേശി ഷഫീഖ് ആണ് തൃശൂർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
പ്രതിയിൽ നിന്ന് സ്കൂട്ടറുകൾ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ പിടികൂടി. ആശുപത്രി ജീവനക്കാരായ ബിന്ദു, രാംകുമാർ എന്നിവരുടെ സഹായത്തോടെയാണ് ഷഫീഖിനെ പോലീസ്പിടികൂടിയത്.
മോഷണ കേസുകളിൽ പ്രതിയായ ഷഫീഖിനെ പിടികൂടിയതോടെ നിരവധി കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.