web analytics

സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും…സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ

ആലുവ: സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ് എന്ന പുതിയ രീതിയാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയിരിക്കുന്നത്.

കീമോതെറാപ്പിക്ക് ശേഷം സ്ഥാനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതാണ് ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ്.

ശസ്ത്രക്രിയ സമയത്ത് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്ന പുതിയ രീതിയാണ് മലയാളി ഡോക്ടർമാർ വികസിപ്പിച്ചത്.

സ്തനത്തിലെ ട്യൂമർ പ്രത്യേകം തിരിച്ചറിയാൻ സാധിക്കുമെന്നതിനാൽ സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും. വേദനരഹിതമായ പ്രക്രിയയാണിതെന്നും വളരെ കുറച്ചുസമയം മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ട്യൂമർ തിരിച്ചറിയാനായി നിലവിൽ പിന്തുടരുന്ന മാർക്കിം​ഗ് രീതിക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെയാണ് ചെലവ്. എന്നാൽ പുതിയ രീതിയിലൂടെ ഇത് കുറയ്‌ക്കാമെന്നും കൂടുതൽ കൃത്യത കൈവരിക്കാമെന്നും ഡോക്ടർമാരുടെ സംഘം തെളിയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 24-ാം തീയതിയായ...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

Related Articles

Popular Categories

spot_imgspot_img