ലോകമെമ്പാടും കാൻസർ ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഈ രോഗം രോഗികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ ഉണ്ടാക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. ഇവിടെയാണ് നൂതന ടെക്നോളജി അവതരിപ്പിച്ച് റിലയൻസ് എത്തുന്നത്. Reliance launches cutting-edge kit called ‘Cancer Spot’
കാൻസർ ചികിത്സയിൽ നിർണായകമായ ബ്ലഡ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ച് റിലയൻസ്. റിലയൻസിന്റെ അനുബന്ധ കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ് ആണ് പുതിയ കിറ്റ് വികസിപ്പിച്ചത്. ജീനോം സീക്വൻസിംഗ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ‘കാൻസർ സ്‌പോട്ട്’ എന്ന പുതിയ ടെസ്റ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിൽ ആണ് ഇതിന്റെ പ്രത്യേകത.
രക്തത്തിലെ കാൻസർ ഡിഎൻഎ മെഥിലേഷൻ സിഗ്നേച്ചറുകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിംഗ് വഴി വിശകലനം നടത്തുന്നു. ആഗോളതലത്തിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ സംവിധാനമാണിത്, എന്ന് കമ്പനി പറയുന്നു. . കാൻസർ സ്‌ക്രീനിങ്ങിൽ ഇത് നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയും.
പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇൻഫർമാറ്റിക്‌സ് കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ്, പുതിയ ടെസ്റ്റിലൂടെ ഒന്നിലധികം അർബുദങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയും എന്ന് പറയുന്നു. കാൻസർ സ്‌പോട്ട് പരിശോധനയിൽ, കാൻസർ ട്യൂമർ ഡിഎൻഎ ശകലങ്ങൾ തിരിച്ചറിയാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷൻ പ്രൊഫൈലിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.









