web analytics

ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; സ്കൂളുകൾക്ക് അവധി, 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.(Cyclone Fengal; warning in tamilnadu)

സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ അറിയിച്ചു. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ചെന്നൈയിൽ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുള്ള സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.

ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് രാവിലെ 7:25നും ഭുവനേശ്വറിലേയ്ക്ക് 7:45നും ഹൈദരാബാദിലേയ്ക്ക് 9:20നും ബെംഗളൂരുവിലേയ്ക്ക് 9:35നും പൂനെയിലേയ്ക്ക് രാത്രി 8:45നുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് തിരിച്ച് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന പോലെ, ഇന്ന് സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ….

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

Related Articles

Popular Categories

spot_imgspot_img