web analytics

കളിക്കാനെത്തിയ കുട്ടിയെ തിരികെ വിളിക്കാൻ എത്തിയപ്പോൾ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു;അയൽക്കാരിയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

അയൽക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അറസ്റ്റിൽ. തൃശൂർ മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.

യുവതി വെള്ളിക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പീഡനം നടന്നത് അഞ്ച് മാസം മുമ്പാണ്. യൂട്യൂബറുടെ വീട്ടിൽ കളിക്കാനെത്തിയ പരാതിക്കാരിയുടെ കുട്ടിയെ തിരികെ വിളിക്കാൻ എത്തിയപ്പോഴാണ് അതിക്രമം നേരിട്ടത്.

യുവതിയെ ബലം പ്രയോഗിച്ച് മുറിക്കുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതി പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചതോടെയാണ് യുവതി കുടുംബത്തിനെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചാലക്കുടി കോടതിയിൽ മജിസ്‌ട്രേറ്റ് അവധി ആയതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ നേരത്തെയും സ്ത്രീ പീഡനത്തിനും വിസ തട്ടിപ്പിനും കേസുണ്ട്

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

Other news

‘വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: കുടുങ്ങിയാലും പ്രശ്നമില്ലെ’ന്ന് ഡോക്ടർ: അനാദരവെന്നു ആരോഗ്യമന്ത്രി

വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: ഡോക്ടർ ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ്...

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം!

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം! കുടവയറുള്ളവരുടെ എണ്ണത്തിൽ...

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാർ പുറത്തേക്ക്? നിർണ്ണായക വിധി ഇന്ന്;

കൊല്ലം: കേരളാ ദേവസ്വം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഒന്നായ...

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും...

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

Related Articles

Popular Categories

spot_imgspot_img