സന്നിധാനം: തലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു. 29 വയസ്സുകാരനായ സഞ്ചുവിനാണ് പരിക്കേറ്റത്. സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് അപകടം. (tree branch fell on head; Pilgrim injured at Sabarimala)
ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
തീർത്ഥാടകനെ പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി.
യുപിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട നവജാത ശിശുക്കള്‍ കൂടി മരിച്ചു