ഹൈറേഞ്ചിന്റെ പൊതുഗതാഗത രംഗത്തെ അഞ്ച് പതിറ്റാണ്ടായി നിയന്ത്രിച്ചുകൊണ്ടിരുന്ന കൊണ്ടോടി മോട്ടോഴ്സിൽ ജോലി ചെയ്തിരുന്നവരും നിലവിലെ തൊഴിലാളികളും ഹൈറേഞ്ചിൽ ഒരിക്കൽകൂടി ഒത്തുചേർന്നു. കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സ്നേഹ സംഗമം_2024 എന്ന പേരിൽ ഒത്തുകൂടിയത്. Kondodi Motors, the lifeblood of the high-range after half a century
1972 ൽ ആരംഭിച്ച കൊണ്ടോടി ബസ് സർവ്വീസ് അരനൂറ്റാണ്ട് പിന്നിടുന്ന കാലഘട്ടത്തിലാണ് ഇന്നലെകളിൽ ഈ പ്രസ്ഥാനത്തിൽ ജോലി ചെയ്തവരും ഇന്ന് തൊഴിൽ ചെയ്യുന്നവരും ഒത്തു കൂടിയത്. കൊണ്ടോടി മോട്ടോഴ്സ് സ്ഥാപകൻ ടോം തോമസ് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.
ബസ് വ്യവസായത്തിൽ പുതിയൊരു തൊഴിൽ സംസംകാരം വളർത്തിയെടുക്കണമെന്ന മാനേജ്മെന്റിന്റെ ആശയങ്ങൾ തൊഴിലാളികൾ പ്രാവർത്തികമാക്കി പ്രയത്നിച്ചതാണ് കൊണ്ടോടി മോട്ടോഴ്സ് ബസ് സർവ്വീസുകളെ ജനകീയമാക്കിയതെന്ന് ടോംതോമസ് പറഞ്ഞു.
കൊണ്ടോടി ഗ്രൂപ്പ് ജനറൽ മാനേജർ രാഹൂൽ ടോം മുഖ്യ പ്രഭാഷണം നടത്തി.സ്നേഹ സംഗമം സംഘാടക സമിതി കൺവീനർ ഷിജുതോമസ് ഉള്ളുരുപ്പിൽ അധ്യക്ഷനായിരുന്നു.പ്രസാദ് വിലങ്ങുപാറ , കെ.കെ.അനീഷ് , ബേബി ചെറുവാട ,ജോബാഷ് ,സൺസി തുടങ്ങിയവർ നേതൃത്വം നൽകി.