മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിന് കുറുകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു
മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിന് കുറകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു. ചെണ്ടുവര ലോവർ ഡിവിഷനിൽ പി.ജീവയുടെ കാറാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിൽ മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. Car crashed after hitting a buffalo that jumped across the road ഇയാളും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. തേയില തോട്ടത്തിൽ നിന്നും പൊടുന്നനെ കാട്ടുപോത്ത് റോഡിന് കുറുകെ ചാടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാറിന്റെ മുൻവശം തകർന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed