web analytics

കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച്

നികുതി വെട്ടിച്ചുള്ള സിഗരറ്റ് കടത്ത് പിടികൂടാനെത്തിയ കസ്റ്റംസ് സംഘത്തെ അമ്പരപ്പിച്ചത് വ്യാജൻ്റെ വൻ ശേഖരം. നാലു കണ്ടെയ്നെറുകളിലായി 25 ലക്ഷം സിഗരറ്റുകളാണ് കസ്റ്റംസ് സ്പെഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്, വല്ലാർപാടം തുറമുഖത്ത് നിന്ന് പിടികൂടിയത്. ഉറവിടം ദുബായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരെണ്ണം 18 രൂപക്ക് കേരളത്തിൽ വിൽക്കുന്ന ഗോൾഡ് ഫ്ലേക്ക് ബ്രാൻഡിൻ്റെ വ്യാജനാണ് പിടിച്ചെടുത്തത്. ഇത് കണക്കിലെടുത്താൽ നാലരക്കോടിയുടെ ഇടപാടാണ് നടക്കാനിരുന്നത്. ദുബായിൽ നാമമാത്ര തുകക്ക് ഉൽപാദിപ്പിക്കുന്നത് ആണിവ. സിഗരറ്റുകൾ വ്യാജമാണെന്ന് ഗോൾഡ് ഫ്ലേക്കിൻ്റെ നിർമാതാക്കളായ ഐ ടി സി (ഇന്ത്യൻ ടുബാക്കോ കമ്പനി) സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നുളള ഫൈസൽ, അസീബ് എന്നിവരുടെ സംഘമാണ് കേരളത്തിൽ വിറ്റഴിക്കാനായി വ്യാജ ഗോൾഡ് ഫ്ലേക്ക് ശേഖരം എത്തിച്ചത്. കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിച്ച കണ്ടെയ്നറിൽ നിന്നുള്ള ലോഡ് കളമശേരിയിലെ ഇവരുടെ ഗോഡൌണിലേക്ക് മാറ്റിയിരുന്നു.

പിന്നാലെ വീണ്ടും കണ്ടെയ്നറിൽ സിഗരറ്റുകൾ എത്തിയത് തിരിച്ചറിഞ്ഞ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്തിൻ്റെ വ്യാപ്തി വ്യക്തമായത്. തുടർന്ന് കസ്റ്റംസ് സംഘം ഗോഡൌണിലേക്ക് എത്തുമ്പോഴേക്ക് പ്രതികൾ രണ്ടുപേരും രക്ഷപെട്ടിരുന്നു. ഇവിടെ നിന്ന് പിടിയിലായ ജോലിക്കാർക്കും സ്ഥാപനം നടത്തിപ്പുകാരെ ക്കുറിച്ച് കൃത്യം ധാരണയില്ല.

റോഡ് പണിയാൻ ഉപയോഗിക്കുന്ന ടാർ ഇറക്കുമതി ചെയ്യുന്നതിൻ്റെ മറവിലായിരുന്നു കള്ളക്കടത്ത്. ടാർ നിറച്ചതുപോലെ തന്നെയുള്ള ബാരലുകൾക്ക് ഉള്ളിലാണ് സിഗരറ്റ് കാർട്ടണുകൾ ഒളിപ്പിച്ചിരുന്നത്. ഒറ്റ ബാരലിനുള്ളിൽ 100 കാർട്ടണുകളുണ്ട്.

വിശദപരിശോധനക്കായി വല്ലാർപാടത്ത് നിന്ന് മറ്റൊരു ഗോഡൌണിലേക്ക് മാറ്റിയ സിഗരറ്റ് ശേഖരം തെളിവെടുപ്പുകൾക്ക് ശേഷം ഐ ടി സിക്ക് കൈമാറും. വ്യാജൻ പിടികൂടിയാൽ നശിപ്പിക്കാനുള്ള ഉത്തരവാദിത്തം അതാത് ബ്രാൻഡുകൾക്കാണ്. ഇത്ര വലിയ ശേഖരം നശിപ്പിക്കാനായി മാത്രം വൻതുക ചിലവിടേണ്ടി വരും. അതേസമയം നേരത്തെ ചില കള്ളക്കടത്ത് കേസുകളിൽ പിടിയിലായിട്ടുള്ള സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

Related Articles

Popular Categories

spot_imgspot_img