web analytics

ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി !

ചൈനയിലെ ഒരു സ്ത്രീ, തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദിയായ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, തന്റെ സ്വത്തിന്റെ പകുതി നല്കേടി വന്നതായി റിപ്പോർട്ട് ചെയ്യുന്നു. Wife who asked for divorce had to give half of her property to her husband

സംഭവം ഇങ്ങനെ:

സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഒരു ദമ്പതികൾ 20 വർഷമായി വിവാഹിതരാണ്. മൂന്ന് വർഷം മുമ്പ്, യുവതിയുടെ അച്ഛൻ രോഗബാധയെ തുടർന്ന് മരിച്ചപ്പോൾ, അമ്മയും രോഗം ബാധിച്ചു. ഒരു ദിവസം, രോഗിയായ അമ്മയുമായി നടക്കാനിറങ്ങിയ യുവതി, തെരുവിൽ മറ്റൊരു സ്ത്രീയുമായി കറങ്ങുന്ന ഭർത്താവിനെ കണ്ടു. ഇത് വലിയ സംഘർഷത്തിന് കാരണമാവുകയും, ഈ സംഭവത്തിനിടെ യുവതിയുടെ അമ്മ ഹൃദയാഘാതം മൂലം സംഭവസ്ഥലത്ത് മരിക്കുകയായിരുന്നുവെന്ന് സിറ്റി എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

അമ്മയുടെ മരണത്തിന് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ, യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ഭർത്താവ് ഉടൻ തന്നെ സമ്മതിച്ചെങ്കിലും, സ്വത്തിന്റെ പാതി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട്, കേസ് പ്രാദേശിക കോടതിയിൽ എത്തി. രാജ്യത്തെ നിയമപ്രകാരം, കോടതി, ഭർത്താവിന് ഭാര്യയുടെ പാതി സ്വത്തിന് അർഹനാണെന്ന് വിധിച്ചു.

ചൈനീസ് നിയമം അനുസരിച്ച് വിവാഹ വേളയില്‍ പങ്കാളികള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ ഇരുവര്‍ക്കും തുല്യ അവകാശമുണ്ട്. അതല്ലായെങ്കില്‍ പൂർവീകമായി കിട്ടിയ സ്വത്ത് ആര്‍ക്കാണെന്ന് വില്‍പത്രത്തില്‍ എഴുതണം. ഇവിടെ യുവതിയുടെ അമ്മ മരിക്കുമ്പോള്‍ അവര്‍ വില്‍പത്രം എഴുതിയിരുന്നില്ല. മാത്രമല്ല, വിവാഹത്തോടെ അമ്മയുടെ സ്വത്ത് മകള്‍ക്ക് പരമ്പരാഗതമായി ലഭിക്കുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img