web analytics

അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ 12 വർഷത്തിനിടെ മരണമടഞ്ഞത് 1870 പേർ; മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്‌തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്‌തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു.

ഈ വർഷം നവംബർ 18 വരെയുള്ള കണക്കനുസരിച്ച് മസ്‌തിഷ്‌ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്.

അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ 12 വർഷത്തിനിടെ സംസ്ഥാനത്ത് മരണമടഞ്ഞത് 1870 പേരാണ്. ഈ കാലയളവിൽ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവ ദാനത്തിലും കുറവ് വന്നിട്ടുണ്ട്.

377 പേരുടെ അവയവങ്ങൾ മാത്രമാണ് ഇത്തരത്തിൽ ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 19 ആയിരുന്നു. അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും കേസുകളും ദാതാക്കളുടെ എണ്ണം കുറയുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാൻ്റ് ഓർഗനൈസേഷൻ) യുടെ കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് സന്നദ്ധരായിട്ടുള്ളവരുടെ എണ്ണം 2897 ആണ്.

ദേശീയതലത്തിൽ നോക്കുമ്പോൾ 14-ാം സ്ഥാനത്താണ് കേരളം. സന്നദ്ധതയറിയിച്ചവരിൽ രാജസ്ഥാനാണ് ഏറ്റവും മുൻപിൽ 40,348 പേർ.

കേരളത്തിൽ 2,435 പേരാണ്അവയവങ്ങൾ കിട്ടാൻ കെസോട്ടോയിൽ രജിസ്റ്റർ ചെയ്‌തു കാത്തിരിക്കുന്നത്. ഇതിൽ 1978 പേരും വൃക്ക ആവശ്യമുള്ളവരാണ്.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട്...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

Related Articles

Popular Categories

spot_imgspot_img