web analytics

ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർ; രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം; വൻ തുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്; ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി

തൃശൂരിൽ ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർക്ക് വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.

ഒരു തവണ പോലും ആംബുലൻസിന് കയറി പോകാൻ വഴി നൽകാതെ പൂർണമായും വഴി തടഞ്ഞായിരുന്നു ഇയാളുടെ ഡ്രൈവിം​ഗ്.

മറികടന്ന് പോകാനുള്ള ആംബുലൻസിന്റെ എല്ലാ ശ്രമവും കാർ ഡ്രൈവർ തടയുന്ന വീഡിയോ പുറത്തു വന്നതോടെയാണ് നടപടി.

ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രണ്ടു മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് കാറുടമയുടെ വീട്ടിലെത്തി പിഴ നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ലക്ഷത്തിനടുത്താണ് പിഴയെന്നാണ് സൂചന.

ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുമായി വന്ന ആംബുലൻസിലുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം. തുടർച്ചയായി സൈറനും ഹോണും മുഴക്കിയാണ് ആംബുലൻസ് വന്നത്. എന്നിട്ടും ഇയാളുടെ ദാർഷ്ട്യം തുടരുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നെറ്റിസൺസ് കാർ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ടു. തുടർന്നാണ് പിഴചുമത്തിയത് കാറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ചിലർ വീഡിയോ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്ക്കരിയെയും ടാ​ഗ് ചെയ്തിട്ടുണ്ട്.”

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ...

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

‘ആക്ഷൻ ഹീറോ ബിജു’ താരം ‘അൽകു’ പിടിയിൽ; കാറിൽ കടത്തിയത് 52 ലിറ്റർ മദ്യം!

'ആക്ഷൻ ഹീറോ ബിജു' താരം 'അൽകു' പിടിയിൽ; കാറിൽ കടത്തിയത് 52...

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ദുരൂഹത? അഞ്ച് കോടിയുടെ നഷ്ടം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ്;

കോഴിക്കോട്: മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലുണ്ടായ...

Related Articles

Popular Categories

spot_imgspot_img