web analytics

കൂ​ളി​യ​ങ്കാ​ലി​ൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; അടിച്ചോടിക്കുന്നതിനിടെ ലാത്തി പൊട്ടി; പൊ​ട്ടി​യ ലാ​ത്തി​യെടുത്ത് പോലീസിനെ ആക്രമിച്ച് യുവാവ്; കണ്ണിന് പരുക്കേറ്റ ഇ​ൻ​സ്പെ​ക്ട​ർ​ ആശുപത്രിയിൽ ചികിത്സയിൽ

കാ​ഞ്ഞ​ങ്ങാ​ട്: കൂ​ളി​യ​ങ്കാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്റെ പ​രാ​തി​യി​ൽ ആ​റു പേ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

കൂ​ളി​യ​ങ്കാ​ലി​ലെ മു​ഹ​മ്മ​ദ് ഷാ​ക്കി​റി​ന്റെ (24) പ​രാ​തി​യി​ൽ റു​ഫൈ​ദ്, നാ​സ​ർ, ടി. ​റൈ​നാ​സ്, സി.​കെ. റി​യാ​സ്, ഫാ​യി​സ്, മ​ൻ​സൂ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. സം​ഘം ചേ​ർ​ന്ന് ത​ട​ഞ്ഞു​വെ​ച്ച് മ​ര​വ​ടി കൊ​ണ്ടും താ​ക്കോ​ൽ കൊ​ണ്ടും അ​ടി​ച്ചും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പ്ര​തി​ക​ൾ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തുന്ന​താ​യി ഷാ​ക്കി​ർ പ്ര​ച​രി​പ്പി​ച്ചെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

അതേ സമയം കൂ​ളി​യ​ങ്കാ​ലി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ത്തി​നി​ടെ ഇ​ൻ​സ്പെ​ക്ട​റു​ടെ പൊ​ട്ടി​യ ലാ​ത്തി​യു​ടെ ഒ​രു ഭാ​ഗം കൈ​ക്ക​ലാ​ക്കി​യ യു​വാ​വ്, തി​രി​ച്ചു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ക​ണ്ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. സം​ഭ​വ​ത്തി​ൽ ഒ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞ​തി​നു​ൾ​പ്പെ​ടെ കൂ​ളി​യ​ങ്കാ​ലി​ലെ മു​ഹ​മ്മ​ദ് മു​ഫ്സീ​റി​നെ (21) അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.15 ഓടെ​യാ​ണ് സം​ഭ​വം. കൂ​ളി​യ​ങ്കാ​ലി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ജി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തു​മ്പോ​ൾ സ്ഥ​ല​ത്ത് 15 ഓ​ളം പേ​ർ കൂ​ടിനി​ൽ​ക്കു​ന്ന​താ​യി ക​ണ്ടു. ഇ​വ​രോ​ട് പി​രി​ഞ്ഞു പോ​കാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പൊ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ പി​രി​ച്ചു​വി​ടു​ന്ന സ​മ​യ​ത്താ​ണ് ഇ​ൻ​സ്പെ​ക്ട​റു​ടെ ലാ​ത്തി പൊ​ട്ടി ഒ​രുഭാ​ഗം യു​വാ​വി​ന്റെ കൈ​വ​ശ​മാ​യ​ത്. ലാ​ത്തി യു​വാ​വ് തി​രി​ച്ചു വീ​ശി​യ​തി​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ വ​ല​തു ക​ണ്ണി​ന് കൊ​ണ്ട് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഷ​ർ​ട്ട് ധ​രി​ക്കാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ര​ണ്ട് പേ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​യും പൊ​ലീ​സ് പ​റ​യു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ കൂ​ളി​യ​ങ്കാ​ലി​ലെ മു​ഹ​മ്മ​ദ് ഷാ​ക്കി​റി​നെ (24) ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു

പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞില്ല; രണ്ട് കുട്ടികൾ മരിച്ചു ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് കടിച്ചതിനെ തുടർന്ന്...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

Related Articles

Popular Categories

spot_imgspot_img