web analytics

നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; സുഹൃത്തുക്കളായ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം; അപകടം തൃപ്പൂണിത്തുറ എരൂരില്‍

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന്‍ ഭവനത്തില്‍ സുനിലിന്റെ മകന്‍ സുബിന്‍ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21) എന്നിവരാണ് മരിച്ചത്.

എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്.

വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്‍. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img