News4media TOP NEWS
നഗരം ചുറ്റാനൊരുങ്ങി ക്രിസ്മസ് പാപ്പാമാർ, പ്രസിദ്ധമായ ബോൺ നതാലെ നാളെ; തൃശൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം; ഡ്രോൺ ചിത്രീകരണത്തിന് വിലക്ക് വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; കാസർകോട് യുവാവിന് ദാരുണാന്ത്യം ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ വേണം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ വേണം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു
November 12, 2024

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെപോലെ ഇന്ത്യയിലും കുട്ടികൾക്ക് മദ്യം നൽകുന്നതിനെതിരെയുള്ള നിയമം കൊണ്ടുവരണമെന്ന് കമ്മ്യൂണിറ്റി എഗെൻസ്റ്റ് ‌‌‌ഡ്രങ്കൺ ‌ഡ്രൈവിംഗ് എന്ന സന്നദ്ധ സംഘടന.

അതിനായി രാജ്യത്തെ മദ്യഷോപ്പുകൾ,​ ബാറുകൾ,​ പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പ്രകാരം കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.

സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർ‌ഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യശാലകളിൽ നിന്ന് മദ്യം നൽകാവൂ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സർക്കാർ നയം രൂപീകരിച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിനും കാര്യമായ പങ്ക് വഹിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം. എന്നാൽ ഗോവ,​ കർണാടക,​ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യം വാങ്ങാം. ഡൽഹി,​ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രായം 25 ആണ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രായപരിധി ആയതിനാൽ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ മദ്യ വിൽപ്പന എന്നാണ് ഹർജിക്കാരുടെ വാദം. വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം വിൽക്കുന്നവർക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയിൽ ആ രീതിയിൽ നയം രൂപവത്കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.

Related Articles
News4media
  • Kerala
  • News
  • Top News

നഗരം ചുറ്റാനൊരുങ്ങി ക്രിസ്മസ് പാപ്പാമാർ, പ്രസിദ്ധമായ ബോൺ നതാലെ നാളെ; തൃശൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം...

News4media
  • Kerala
  • News
  • Top News

വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; കാസർകോട് യുവാവിന് ദാരുണാന്ത്യം

News4media
  • Kerala
  • News

മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും; ഇത്തവണ ദർശനത്തിന് എത്തിയത് 32.50 ലക്ഷത്ത...

News4media
  • Featured News
  • Kerala
  • News

മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടിക്ക് വിട; സംസ്...

News4media
  • Kerala
  • News

പാറ്റയും പുഴുവുമുള്ള ഭക്ഷണത്തിന് പിന്നാലെ കട്ടപ്പനയിൽ പിടികൂടിയത് പഴകിയ പന്നിയിറച്ചിയും പോത്തിറച്ചി...

News4media
  • Editors Choice
  • News
  • Pravasi

നാല് വയസുകാരൻ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണു; രക്ഷകനായി ലൈഫ് ഗാർഡ്

News4media
  • Editors Choice
  • Kerala
  • News

ജീവനക്കാരിയോട്മോശമായി പെരുമാറി; രേഖാമൂലം പരാതി നൽകാതെ തന്നെ ജഡ്ജിക്കെതിരെ നടപടി;  ഹൈക്കോടതി അഡ്മിനിസ...

News4media
  • Editors Choice
  • India
  • News

അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ; അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന...

News4media
  • Kerala
  • News
  • News4 Special

ആസ്ഥാനകുടിയൻമാർ മലയാളികളല്ല; ഉറയ്ക്കാത്ത കാലുകൾ താങ്ങുന്ന ഖജനാവുകൾ വേറെയുമുണ്ട്; വെള്ളമടിയിൽ റെക്കോർ...

© Copyright News4media 2024. Designed and Developed by Horizon Digital