തൃശൂര്‍: ചേലക്കര നിയോജക മണ്ഡലത്തില്‍ നവംബര്‍ 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പ്രഖ്യാപനം. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ.(Dry day has been declared from November 11 to 13 in Chelakara constituency)
കൂടാതെ വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.