web analytics

ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം; യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം. ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. രാവിലെ 8.25 ഓടെയായിരുന്നു അപകടം. അല്‍മോറ ജില്ലയിലെ മർച്ചുലയിൽ തിങ്കളാഴ്ചയാണ് സംഭവം. Bus accident in Uttarakhand

ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുമെന്നും രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണസേനയും പ്രവര്‍ത്തിച്ചുവരികയാണെന്നും മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img