web analytics

മന്ത്രി ആർ ബിന്ദുവിൻ്റെ ചോദ്യങ്ങൾക്ക് മണി മണി പോലെ ഉത്തരം നൽകി പൂപ്പി

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ ചേംബറിലെത്തി കണ്ട് പൂപ്പി എ ഐ റോബോട്ട് ആശയവിനിമയം നടത്തി. മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം പൂപ്പി മന്ത്രിയുമായി സംസാരിച്ചു.

ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ്​ നാലാം വർഷ ഐ.ടി വിദ്യാർഥിയും കോളജിനു കീഴിലെ ടെക്‌നോളജി ബിസിനസ്‌ ഇൻക്യുബേഷനിൽ (ടി.ബി.ഐ) രജിസ്‌റ്റർ ചെയ്‌ത റെഡ്‌ഫോക്‌സ്‌ റോബോട്ടിക്‌ എന്ന സ്‌റ്റാർട്ടപ് സംരംഭകനുമായ വിമുൻ ആണ്​ പൂപ്പിയുടെ നിർമാതാവ്​.

വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുകയും സംശയങ്ങൾക്ക്‌ മറുപടി നൽകുകയും ചെയ്യുന്ന റോബോട്ടായ പൂപ്പി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയവും നടത്തും. പൂപ്പി വികസിപ്പിച്ചെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മന്ത്രി അഭിനന്ദനങ്ങൾ നേർന്നു.

ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിന്‍റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. രണ്ട് ഏഷ്യാ ബുക്ക് ഒാഫ് റെക്കോർഡ്സും രണ്ട് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സും സ്വന്തമായുള്ള വിമുൻ 44 ടെക്നിക്കൽ അവാർഡും നേടിയിട്ടുണ്ട്‌.

അടുത്തിടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ്​ ഐ.ടി വിദ്യാർഥി ജിൻസോ രാജാണ് പൂപ്പിയുടെ രൂപകൽപനയിൽ വിമുനെ സഹായിച്ചത്.

പ്രിൻസിപ്പൽ ഡോ.ജി. ഷൈനി, ഐ.ടി വിഭാഗം മേധാവി ഡോ. ഹരിപ്രിയ, അസി. പ്രഫസർമാരായ ഡോ.കെ.എസ്‌. വിജയാനന്ദ്, എസ്‌. സൂര്യപ്രിയ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു

Poopy AI robot interacted with minister R Bindu

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img