web analytics

കൊറ്റുപ്പുറം റിസോർട്ടിൽ പോലീസ് റെയ്ഡ്; കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ

തൃശൂർ: കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. തൃശൂ‍ർ വരവൂർ കൊറ്റുപുറത്താണ് യുവാക്കൾ പൊലീസിന്റെ പിടിയിലായത്.

വരവൂർ സ്വദേശികളായ പ്രമിത്ത്‌, വിശ്വാസ്‌, വേളൂർ സ്വദേശി റഹ്മത്ത്‌ മൻസിലിൽ സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എരുമപ്പെട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്.

ഇവരിൽ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവും പിടികൂടി‌. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കൾ പൊലീസിൻ്റെ പിടിയിലായത്.

എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ്‌ ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.

Four youths arrested with ganja and MDMA

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img