web analytics

പ​ള്ളി പെ​രു​ന്നാ​ളിനിടെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം; പോലീസിനെതിരെ പരാതി

കു​ന്നം​കു​ളം: പ​ള്ളി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​ക്ക് പൊ​ലീ​സി​ന്റെ ക്രൂ​ര​മ​ർ​ദ​നം. കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡി​ൽ മെ​യി​ൻ റോ​ഡ് സെൻറ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ പ​ള്ളി​ക്കു മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു കൗ​ൺ​സി​ല​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്.

ന​ഗ​ര​സ​ഭ 22ാം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ സി.​പി.​എം അം​ഗം എ.​എ​സ്. സ​ന​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പൊ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കൗ​ൺ​സി​ല​റെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​റു​ക്ക​ൻ​പാ​റ ദേ​ശ​ക്കാ​രു​ടെ ആ​ഘോ​ഷം പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ ഒ​രു​കൂ​ട്ടം പേ​രെ പ​ള്ളി അ​ങ്ക​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യും കു​റെ പേ​രെ റോ​ഡി​ന്റെ മ​റു​വ​ശ​ത്ത് ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ പൊ​ലീ​സ് ലാ​ത്തി കൊ​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ക​ണ്ട് സ​മീ​പ​ത്ത് നി​ന്നെ​ത്തി​യ പൊ​ലീ​സു​കാ​രും സ​ന​ലി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​തി​നി​ട​യി​ൽ കൗ​ൺ​സി​ല​ർ ആ​ണെ​ന്ന് ഇ​യാ​ളും കൂ​ടെ​യു​ള്ള​വ​രും പ​റ​ഞ്ഞു​വെ​ങ്കി​ലും പൊ​ലീ​സ് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഒ​രേ ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പു​മാ​യി വ​ന്ന​വ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തെ പൊ​ലീ​സ് ത​ള്ളി​യ​തോ​ടെ പ്ര​കോ​പി​ത​രാ​യ സം​ഘം ചോ​ദ്യം ചെ​യ്ത​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ദേ​ഹ​ത്ത് പ​ല​യി​ട​ത്തും കൗ​ൺ​സി​ല​ർ​ക്ക് ച​ത​വേ​റ്റി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും അ​ടു​പ്പൂ​ട്ടി പ​ള്ളി പെ​രു​ന്നാ​ളി​ന് ആ​ഘോ​ഷ ക​മ്മി​റ്റി​ക്കാ​രെ ത​ള്ളി​മാ​റ്റി മ​ർ​ദി​ച്ച സം​ഭ​വം ന​ട​ന്നി​രു​ന്നു.

പ​ള്ളി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലെ ക്ര​മ​സ​മാ​ധാ​ന നി​യ​ന്ത്ര​ണ​ത്തി​ന് വ​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​കാ​ര​ണ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മ​ർ​ദി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ ഫെ​സ്റ്റി​വ​ൽ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​പ​ല​പി​ച്ചു.

സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം എ​സ്.​പി ക്ക് ​പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് സം​ഭ​വി​ച്ച വീ​ഴ്ച സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സി.​പി.​എം കൗ​ൺ​സി​ല​റെ മ​ർ​ദി​ച്ച സം​ഭ​വം ഒ​തു​ക്കി തീ​ർ​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​മു​ഖ​രും രം​ഗ​ത്തു​വ​ന്ന​താ​യി അ​റി​യു​ന്നു. പ​രാ​തി​യി​ൽ​നി​ന്ന് പി​ൻ​തി​രി​പ്പി​ക്കാ​നും പാ​ർ​ട്ടി ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

Municipal councilors were attacked by the police

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

വേഗതയുടെ സിംഹാസനത്തിൽ ‘ഗോവ ഏസസ്’; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം!

വേഗതയുടെ സിംഹാസനത്തിൽ 'ഗോവ ഏസസ്'; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം! മുംബൈ: ആവേശകരമായ...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

Related Articles

Popular Categories

spot_imgspot_img