web analytics

ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്തു; അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി; നേരത്തെ ഇവരെ കോളേജിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു

ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഒഡീഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർഥികളെയാണ് റാഗിംഗിന്റെ പേരിൽ പുറത്താക്കിയത്. റാഗിങ് വിരുദ്ധ സമിതി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് നടപടി. ‌ Five MBBS students who ragged junior students were expelled from the hostel

എഫ്ഐആർ രജിസ്റ്റർ ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുന്നതായി എസ്പി അറിയിച്ചു. വിദ്യാർഥികളുടെ മൊഴിയെടുത്തതായും അ​​​ദ്ദേഹം പറഞ്ഞു.

നേരത്തെ ഇവരെ കോളേജിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി കോളേജ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.

ദേശീയ മെഡിക്കൽ കൗൺസിലിൽ മറ്റ് മൂന്ന് പരാതികൾ കൂടി റാ​ഗിങ്ങിനിരയായ വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് വേണ്ട നടപടിയെടുക്കാൻ കോളേജ് അധികൃതരോട് ദേശീയ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img