നാല് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു ; അമ്മാവൻ അറസ്റ്റിൽ

തിരുപ്പതിയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾ പിടിയിലായി. കുട്ടിയുടെ അമ്മാവനായ നാഗരാജുവാണ് (24) പിടിയിലായത്. കുട്ടിയെ ഇയാൾ ചോക്ലേറ്റ് നൽകി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടി മരിച്ചതോടെ മൃതദേഹം സമീപത്തെ സർക്കാർ സ്കൂളിനരികിൽ കുഴിച്ചിടുകയും ചെയ്തു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണമാണ് പ്രതി കുടുക്കാൻ കാരണം. കുട്ടി അവസാനമായി ഉണ്ടായിരുന്നത് നാഗരാജുവിന് ഒപ്പമായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഉടൻതന്നെ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് നാഗരാജുവിനെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. നാഗരാജുവിനെയും കൂട്ടി പോലീസ് നടത്തിയ തിരച്ചിലിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം പുറത്തെടുത്തു. കേസിൻ്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിക്കുമെന്ന് തിരുപ്പതി എസ്പി സുബ്ബരായുഡു പറയുന്നു.

English summary : A four -year- old girl raped and killed ; Uncle arrested

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ-പാക് സംഘർഷം:ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു: രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

Other news

പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും പങ്കെടുക്കും; ഇന്ത്യൻ സൈന്യത്തിന്റെ നിർണായക വാർത്താ സമ്മേളനം ഇന്ന്

ന്യൂഡൽഹി: പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ വിവരങ്ങൾ വിശദീകരിക്കാൻ ഇന്ന് ഇന്ത്യൻ...

പാകിസ്ഥാന്ഐഎംഎഫിൻ്റെ 100 കോടി ഡോളർ വായ്പാ സഹായം;ദുരുപയോഗം ചെയ്യുമെന്ന് ഇന്ത്യ

ഇസ്ലാമാബാദ്: പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായം നൽകി അന്താരാഷ്ട്ര...

സിപിഎം നേതാവ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

ഒറ്റപ്പാലം: സി.പി.എം നേതാവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ കെ...

എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; വിദ്യാർത്ഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ...

കൊച്ചിക്കാരുടെ സ്വന്തം മാർപാപ്പ! ലിയോ പതിനാലാമൻ കേരളത്തിലെത്തിയത് രണ്ടു തവണ

ലിയോ പതിനാലാമൻ മാർപാപ്പയാകുന്നതിന് മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഒന്നല്ല, രണ്ട് തവണ,...

കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍

മൂന്നാര്‍: കുടുംബത്തോടൊപ്പം മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img