web analytics

കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ല, പ്രശാന്തിനെ ഫോൺ വിളിച്ചിട്ടില്ല, അറിയില്ല ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രം; പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്ന്കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേസിലെ പ്രതിയുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകി. പ്രശാന്തുമായി ഫോൺവിളികളൊന്നും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് മൊഴി.no evidence against Kannur ADM Naveen Babu regarding allegations of accepting bribes for issuing an NOC for a petrol pump

കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

അതേ സമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയിരുന്നു. റവന്യൂ മന്ത്രിയാണ് റിപ്പോർട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോർട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യെമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മൊഴിയെടുക്കണമെന്നും ബിനാമി ഇടപാടുകൾ, കളക്ടറുടെ മൊഴി തുടങ്ങി നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയെ അറിയിച്ചു. എന്നാൽ, കീഴടങ്ങിയ ദിവസം ദിവ്യയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് മുഹമ്മലി ഷഹർഷാദ് ഇന്നലെ അഞ്ച് മണി വരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നാലു മണിയോടെ പൊലീസ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി വനിതാ ജയിലിലെത്തിച്ചു.

രാവിലെ 11 മണിയോടെയാണ് ജയിലിൽ നിന്ന് ദിവ്യയെ കോടതിയിലെത്തിച്ചത്. കാലത്ത് തന്നെ വൻ പൊലീസ് പട കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ആദ്യ കേസായി തന്നെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു. രാവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് കസ്റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ചത്.

ദിവ്യയുടെ പുതിയെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് കോടതിയിലെത്താനാണ് ചൊവ്വാഴ്ച വരെ അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച അഡ്വ.കെ.വിശ്വൻ തന്നെയാണ് പുതിയ ജാമ്യഹർജിയും സമർപ്പിച്ചത്.

ദിവ്യയെ രഹസ്യമായാണ് പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. പുറത്തിറങ്ങിയ ദിവ്യയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. പുഞ്ചിരിയോടെയാണ് ഇന്നലെയും ദിവ്യ പൊലീസിനൊപ്പം നടന്നത്. ചുരിദാറായിരുന്നു വേഷം.

​എ.​ഡി.​എം​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​രാ​ജി​വ​ച്ച​തോ​ടെ​ ​സം​സ്ഥാ​ന​ ​ക​രി​ക്കു​ലം​ ​കോ​ർ​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്നും​ ​പി.​പി​ ​ദി​വ്യ​ ​പു​റ​ത്താ​യ​താ​യി​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ദി​വ്യ​ ​കോ​ർ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യ​ത്.​ ​സ്‌​കൂ​ൾ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​ച​ട്ട​ക്കൂ​ട് ​വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് ​കോ​ർ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കു​ന്ന​ത്.​ ​അ​ത് ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ ​മ​റ്റു​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ത് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ക​രി​ക്കു​ലം​ ​സ്റ്റി​യ​റി​ങ് ​ക​മ്മി​റ്റി​യാ​ണ്.​ ​സ്റ്റി​യ​റി​ങ് ​ക​മ്മി​റ്റി​യി​ൽ​ ​ദി​വ്യ​ ​അം​ഗ​മ​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം വോട്ടുകൾ

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

Related Articles

Popular Categories

spot_imgspot_img