web analytics

അന്വേഷിച്ചത് ഒരു സിനിമ കണ്ടിറങ്ങുന്ന സമയം മാത്രം: മോഷ്ടിച്ച പണംകൊണ്ട് സിനിമ കാണാൻ കയറിയ കള്ളനെ കയ്യോടെ പൊക്കി പോലീസ്

ഒരു സിനിമ കണ്ടിറങ്ങുന്ന സമയം, പോലീസിന് അത്രയും മതിയായിരുന്നു പ്രതിയെ പിടികൂടാൻ. നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍നിന്ന് പണവും രേഖകളും മോഷ്ടിച്ച കള്ളനെ പോലീസ് പിടികൂടി.The police caught the thief who went to watch the movie with the stolen money.

മുളയം പാറയില്‍ വീട്ടില്‍ ക്ലിന്‍സിയുടെ ബാഗാണ് മോഷണം പോയത്. 31,500 രൂപ, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയാണ് മോഷണം പോയത്.

വെള്ളിയാഴ്ച രാഗം തിയേറ്ററിന് സമീപമാണ് സംഭവം. പുതൂര്‍ക്കര പൊന്നിന്‍ചാടത്ത് വീട്ടില്‍ ദാസന്‍ (55) ആണ് പിടിയിലായത്.

സ്‌കൂട്ടറിന്റെ മുന്‍ഭാഗത്താണ് ബാഗ് വെച്ചിരുന്നത്. ഭര്‍ത്താവ് ലിനോയിയുടെ ബൈക്ക് വിറ്റ പണമാണ് കൈയിലുണ്ടായിരുന്നത്. സമീപത്തെ കണ്ണടക്കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം.

10 മിനിറ്റ് മാത്രമാണ് കണ്ണടക്കടയില്‍ ചെലവഴിച്ചത്. ഇതിനിടെ മോഷണം നടന്നിരുന്നു. ഉടന്‍തന്നെ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിത്. കുറുപ്പം റോഡിലെ ക്യാമറയില്‍ ക്ലിന്‍സി വിവരിച്ചതു പോലെയുള്ള ബാഗുമായി ഒരാള്‍ പോകുന്നത് പതിഞ്ഞിരുന്നു.

പത്തോളം ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടാവ് രാഗത്തില്‍നിന്ന് സിനിമ കഴിഞ്ഞ് ഇറങ്ങുന്നത്.

ഹൈറോഡില്‍ എത്തിയപ്പോഴേക്കും ഒരു പോലീസുകാരന്‍ ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img