web analytics

പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി; നടുക്കമായി സിസിടിവി ദൃശ്യം

പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതായി പരാതി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. Children who were with their mother inside the house were kidnapped

സംഭവത്തില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുട്ടികളെ അക്രമികള്‍ വീട്ടില്‍ നിന്നും തൂക്കിയെടുത്ത് കാറിലിട്ട് പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘമെത്തി കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കുട്ടികളുടെ പിതാവുമായി സാമ്പത്തിക തര്‍ക്കമുള്ളവരാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

രാവിലെ നഴ്സറിയില്‍ പോയ സാത്​വി(4)യും വ്യോ(3)മും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമികള്‍ വീടിനുള്ളിലേക്ക് ഇരച്ച് കയറിയത്. കുട്ടികളെ രണ്ടുപേരെയും രണ്ട് അക്രമികള്‍ തോളിലേറ്റി പുറത്തിറങ്ങി. പുറത്ത് കാത്തു നിന്ന കാറില്‍ കയറി അതിവേഗത്തില്‍ പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.

ഇവരുടെ കൈവശം ആയുധങ്ങളുള്ളതും കാണാം. കറുത്ത തൊപ്പി മുന്നിലേക്ക് ഇറക്കി വച്ചിരിക്കുന്നതിനാല്‍ അക്രമികളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ല. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img