web analytics

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. നവീന്‍ ബാബു എന്‍ഒസി വൈകിപ്പിച്ചില്ലെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്.(Land Revenue Joint Commissioner’s inquiry report into ADM Naveen Babu’s death handed over to government)

പിപി ദിവ്യ ആരോപിച്ചതുപോലെ എഡിഎം കൈക്കൂലി വാങ്ങിയതായി യാതൊരു തെളിവുമില്ല. പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടുദിവസത്തിനകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റവന്യൂ വകുപ്പ് ഓഫീസ് അറിയിച്ചിട്ടുള്ളത്. അതേസമയം നവീന്‍ ബാബുവിനെ യാത്രയയപ്പു ചടങ്ങില്‍ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയതു പിപിദിവ്യയാണെന്ന് എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്;...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

Related Articles

Popular Categories

spot_imgspot_img