web analytics

പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള പോലീസുകാർക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി

മലപ്പുറം: പൊലീസുകാർക്കെതിരെ പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.(sexual assault complaint should be registered against SP Sujith Das and police officers)

പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബലാത്സംഗ പരാതിയിൽ എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ

ദിവസം വീട്ടമ്മയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും എന്നാൽ പൊന്നാനി മജിസ്ട്രേറ്റ് കോടതി ബലാൽസംഗ പരാതിയിൽന്മേൽ പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉത്തരവിറക്കണമെന്നും നിർദേശം നൽകുകയായിരുന്നു. അന്വേഷണം വേണമെന്ന് മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതും കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിർദേശം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img