web analytics

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകിയതായി മിസ്‌റോഡ് പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. കേസിൽ വിചാരണ തുടരുകയാണ്. കോടതി നടപടികൾ കഴിയും വരെ ഈ ശിക്ഷ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാകിസ്ഥാൻ അനുകൂല റീലുകൾ നിർമ്മിച്ചത് വലിയ തെറ്റാണെന്നും അതിൽ ഖേദിക്കുന്നുവെന്നും ഫൈസാൻ പറഞ്ഞു. ആരും രാജ്യത്തിനെതിരെ പ്രവർത്തിക്കരുതെന്നും, ഇത്തരം വിഡിയോകൾ ചെയ്യരുതെന്ന് തന്റെ സുഹൃത്തുക്കളോട് പറയാറുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാവ് അറസ്റ്റിലായിരുന്നു. കേസിൽ ഒക്‌ടോബർ 15ന് പുറപ്പെടുവിച്ച ഉത്തരവിൽ ഉപാധികളോടെ യുവാവിനെ ജാമ്യത്തിൽ വിടാൻ ഹൈക്കോടതി ജസ്റ്റിസ് ഡി കെ പാലിവാൾ ഉത്തരവിടുകയായിരുന്നു.

English summary : A pro-Pakistan slogan was raised; The Madhya Pradesh High Court sentenced the youth

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍...

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം...

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി പാലക്കാട്: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍...

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ പാരിസ്: ലോകപ്രശസ്തമായ...

Related Articles

Popular Categories

spot_imgspot_img