web analytics

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുത്തവരാണോ ? കേരളത്തിലേക്ക് വിലാസം മാറ്റണമെങ്കിൽ ഇനി വിയർക്കും ! പുതിയ രീതി ഇങ്ങനെ;

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്.
അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. എന്നാൽ അവർക്ക് തിരിച്ചടിയായി പുതിയ നിയമം വരുന്നു. The new law is a setback for those who have taken licenses from other states

കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ.

അന്യ സംസ്ഥാനങ്ങളില്‍ പോയി എളുപ്പത്തില്‍ ലൈസന്‍സ് എടുത്ത് വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കര്‍ശനമാക്കിയത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എടുത്ത ഡ്രൈവിംഗ് ലൈസൻസിലെ മേല്‍വിലാസം മാറ്റുമ്പോള്‍ അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമോ എന്ന് ബോധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് വേണമോ എന്ന കാര്യത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തീരുമാനിക്കാം.

എന്നാല്‍ റിസ്‌കെടുക്കേണ്ട എന്ന കാരണത്താല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട് എന്നാണ് വിവരം. അടുത്ത കാലത്ത് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി എന്നാണ് വിവരം.

അതേസമയം രാജ്യത്ത് എവിടെ നിന്നും പൗരന്മാര്‍ക്ക് ലൈസന്‍സ് എടുക്കാം എന്നാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം. ലൈസന്‍സ് അനുവദിക്കുന്നതിന് രാജ്യത്തെല്ലായിടത്തും ഒരേ മാനദണ്ഡമാണ് സ്വീകരിച്ച് വരുന്നതും.

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

Related Articles

Popular Categories

spot_imgspot_img