web analytics

ഭാര്യ കടുത്ത മദ്യപാനി; എന്നും കുടിക്കും, തന്നെയും മദ്യപിക്കാൻ നിർബന്ധിക്കുന്നു; പരാതിയുമായി യുവാവ്; ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഭാര്യയും !

ഭാര്യ തന്നെ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിം​ഗ് സെന്റർ നൽകിയ കൗൺസിലിം​ഗിനിടെ അറിയിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള യുവാവാണ്. The young man complained that his wife is constantly forcing him to drink

ഭാര്യ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കാൻ തുടങ്ങിയതോടെ യുവാവ് അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാതോഇടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് ഭാര്യ കൗൺസിലറോട് സമ്മതിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗൺസിലിം​ഗ് നൽകാൻ ആരംഭിക്കുകയും ചെയ്തത്. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാൻ നിർബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്.

ഭാര്യ ദിവസവും മദ്യപിക്കും. അത് പോരാതെ തന്നെ മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്യും. തനിക്കാണെങ്കിൽ മദ്യപിക്കാൻ ഇഷ്ടമല്ല എന്നാണ് ഭർത്താവ് ആരോപിച്ചത്. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെ​ഗ്​ഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു.

രണ്ട് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോൾ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടും അവൾ എല്ലാ ദിവസവും മദ്യപിക്കാൻ തുടങ്ങി. യുവാവിനെയും നിർബന്ധിച്ചു. തനിക്ക് കുടിക്കാൻ ഇഷ്ടമല്ല. പിന്നാലെയാണ് ഭാര്യയെ വീട്ടിൽ കൊണ്ടുവിടേണ്ടി വന്നത് എന്നും യുവാവ് പറഞ്ഞു.

എന്തായാലും, ഇരുവരോടും സംസാരിച്ചതിന് പിന്നാലെ കൗൺസിലർ വീട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

Other news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം തിരുവനന്തപുരം:...

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുമ്പോൾ പലരും...

Related Articles

Popular Categories

spot_imgspot_img