web analytics

പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകൾ താമസിക്കുന്നവർക്ക് സന്തോഷ വാർത്ത; വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കും

പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ജനവാസമേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകളും വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശുപാർശ കേന്ദ്ര വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചു.The Central Wildlife Board has accepted in principle the recommendation of the State Government and the State Wildlife Board to exclude it from the sanctuary

കേന്ദ്ര വന്യജീവി ബോർഡിന്റെ ബുധനാഴ്‌ചത്തെ യോഗത്തിലാണിത്‌. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സംഘം സ്ഥലപരിശോധനയ്‌ക്ക്‌ എത്തും. വസ്‌തുതകൾ പരിശോധിച്ചശേഷം ബോർഡിന്റെ അടുത്ത യോഗം തുടർനടപടികളിലേക്ക്‌ കടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വന്യജീവി ബോർഡ്‌ യോഗം വിളിച്ചുചേർത്ത്‌ വീണ്ടും കേന്ദ്രത്തിനോട്‌ ഇക്കാര്യങ്ങൾ ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു.

കേന്ദ്ര വന്യജീവി ബോർഡ്‌ യോഗത്തിലെ അജൻഡയിൽ കേരളത്തിന്റെ ആവശ്യം ഉൾപ്പെടുത്തുന്നതിന്‌ ചീഫ് വൈൽഡ് ലൈഫ് വർഡൻ പ്രമോദ് ജി കൃഷ്‌ണനെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു.

വന്യജീവി സങ്കേതങ്ങളുടെ പരിധിയിൽനിന്ന്‌ ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കുന്നതിന്‌ സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെയാണ്‌ മുന്നോട്ടുപോകുന്നതെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img