web analytics

കാഴ്ചകളുടെ ചില്ലുപാലം തേടിയെത്തുന്നവർക്ക് ഇനി നിരാശരായി മടങ്ങേണ്ടി വരില്ല; ആകാശം മുട്ടെ അത്ഭുതം സമ്മാനിച്ച് വാഗമണ്ണിലെ ചില്ലു പാലം വീണ്ടും തുറക്കുന്നു

തൊടുപുഴ: വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു. സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഉടൻ തുറക്കും.The glass bridge at Wagaman reopens

പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാനമായത്.

എന്നാൽ പാലത്തിൽ എന്നുമുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29-നാണ് ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചത്. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്നിരുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങുന്നതാണ് നിലവിലെ സ്ഥിതി

മൂന്നുകോടി മുടക്കി ഡിടിപിസി നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്വത്തോട് കൂടി നിർമിച്ച ചില്ലുപാലമാണ് ർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്നത്.

ഇത് ഉടനെ തുറക്കുമെന്നാണ് വിവരം. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാനമായത്. എന്നാൽ പാലത്തിൽ എന്നുമുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29-നാണ് ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചത്.

ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്നിരുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങുന്നതാണ് നിലവിലെ സ്ഥിതി.

സംസ്ഥാനത്തെ ബീച്ചുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലോട്ടിങ് ബ്രിജുകളിൽ കയറിയവർ അപകടത്തിൽപെട്ടതോടെ സുരക്ഷയുടെ പേരിൽ ഗ്ലാസ് ബ്രിഡ്ജും അടയ്ക്കുകയായിരുന്നു.

വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ ടൂറിസം പാർക്കിലാണ് പാലം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണിത്. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്.

ഒരാൾക്ക് ഗ്ലാസ് ബ്രിജിൽ പ്രവേശിക്കുന്നതിന് 250 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ഒരുദിവസം 1500 സന്ദർശകർക്കാണ് ചില്ലുപാലത്തിൽ കയറാൻ സൗകര്യമുള്ളത്‌. ഒരേസമയം 15പേർക്ക് കയറാം. ഒരാൾക്ക് അഞ്ചുമിനിറ്റാണ് അനുവദിച്ചിരുന്നത്.

മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതോടെയാണ് അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം വാഗമണ്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ചില്ലുപാലം അടയ്ക്കുകയും ചെയ്തു.

സമുദ്രനിരപ്പില്‍നിന്നും 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളില്‍ നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബര്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമര്‍പ്പിച്ചത്.

ആദ്യം 500 രൂപയായിരുന്നു പ്രവേശന നിരക്ക്. പിന്നീട് 250 രൂപയാക്കി കുറച്ചു. ചില്ലുപാലത്തെക്കുറിച്ച് അറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.

ഒരുദിവസം 1500 സന്ദര്‍ശകര്‍ക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലേറെ സഞ്ചാരികള്‍ ദിവസേന എത്തി. ഒരേസമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ കയറാമായിരുന്നു.

അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്‍പതുമാസംകൊണ്ട് ഡി.ടി.പി.സി.ക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു. ചില്ലുപാലത്തില്‍ കയറുന്നവരില്‍നിന്ന് ഈടാക്കുന്ന പണം 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡി.ടി.പി.സി.ക്കുമാണ്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ്...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

Related Articles

Popular Categories

spot_imgspot_img