പരോൾ അവസാനിക്കാനിരിക്കെ കൊലക്കേസ് പ്രതി വീട്ടിലിരുന്ന് ചാരായം വാറ്റി; പോലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു; ഒളിവിൽ പോയത് സിപിഎം പ്രവര്‍ത്തകനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി

തൃശൂര്‍: ഇന്ന് പരോൾ അവസാനിക്കാനിരിക്കെ ബിജെപി പ്രവർത്തകനായ കൊലക്കേസ് പ്രതി വീട്ടിലിരുന്ന് ചാരായം വാറ്റി. സംഭവമറിഞ്ഞ പോലീസെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. Today, when his parole was about to end, the murder case suspect, a BJP worker, made fake liquor at home

ആളൂര്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സതീഷാണ് (40) ചാരായം വാറ്റുന്നതിനിടയില്‍ പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടത്. ഭാര്യാ പിതാവ് ആളൂര്‍ പൈക്കാട്ട് വീട്ടില്‍ സുകുമാരനെ (65) പോലീസ് പിടികൂടി.

ആളൂര്‍ സെന്‍റ് ജോസഫ് ദേവാലയത്തിന് സമീപത്തുള്ള സതീഷിന്റെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം റെയ്ഡിന് എത്തി.

പോലീസ് എത്തിയതറിഞ്ഞ സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. 55 ലിറ്റര്‍ ചാരായവും 620 ലിറ്റര്‍ വാഷും ചാരായം നിറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 79 പ്ലാസ്റ്റിക് ബോട്ടിലുകളും രണ്ട് കന്നാസുകളും 500 ലിറ്ററിന്‍റെ മൂന്ന് വീപ്പകളും ഒരു ഗ്യാസ് അടുപ്പും ഒരു ഗ്യാസ് സിലിണ്ടറും പോലീസ് പിടിച്ചെടുത്തു.

പിടികൂടിയ സുകുമാരനെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആളൂര്‍ എസ് എച്ച് ഒ കെ എം ബിനീഷിന്‍റെ നിര്‍ദേശപ്രകാരം എസ് ഐ കെ എം സുബിന്താണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ രാധാകൃഷ്ണന്‍, കെ കെ രഘു, എ എസ് ഐ മിനിമോള്‍, സി പി ഒമാരായ മുരുകദാസ്, ഡാനിയല്‍ ഡാനി, ഹരികൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ ബാബു എന്നിവരും പങ്കെടുത്തു.

സിപിഎം പ്രവര്‍ത്തകനായ മാഹിനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ സതീഷ് ബിജെപി പ്രവര്‍ത്തകനാണ്. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വരികയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img