web analytics

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന് പാസ്പോർട്ട് വിട്ടുനൽകി, വിദേശത്ത് പോകാൻ അനുമതി

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന് പാസ്പോർട്ട് വിട്ടുനൽകി, വിദേശത്ത് പോകാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ പാസ്പോർട്ട് കോടതി താൽക്കാലികമായി വിട്ടുനൽകി. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് പാസ്പോർട്ട് കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്.

യുഎഇ സന്ദർശിക്കാനും കോടതി അനുമതി നൽകി. മാർച്ച് 31ന് മുമ്പായി പാസ്പോർട്ട് തിരിച്ചും കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നതിനാൽ അത് മുമ്പ് പിടിച്ചുവെച്ചിരുന്നു. ജോലി ആവശ്യകത പരിഗണിച്ചാണ് ഈ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. ഇളവ് മാർച്ച് 31 വരെ മാത്രമാണ് ബാധകമാവുക.

ലൈംഗികാതിക്രമക്കേസിൽ നടനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് ആരോപണം.

2016 ജനുവരി 28ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ മൊഴിയുൾപ്പെടെ ബന്ധപ്പെട്ട തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു.

English Summary

A Judicial First Class Magistrate Court in Thiruvananthapuram has temporarily released actor Siddique’s passport, which had been surrendered as part of bail conditions in a sexual assault case. The passport was released to allow him to travel to the UAE to participate in a stage show in Sharjah. He has been directed to return the passport to the court by March 31. Police have already filed a chargesheet in the case, alleging that the actor sexually assaulted the complainant in 2016 after promising film opportunities.

actor-siddique-passport-released-sharjah-show

Siddique, Kerala Court, Sexual Assault Case, Thiruvananthapuram News, Malayalam Actor, Legal Update

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

വയനാടിന് ലീഗിന്റെ കൈത്താങ്ങ്: 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ കവർന്നെടുത്ത സ്വപ്നങ്ങൾക്ക് മീതെ അതിജീവനത്തിന്റെ പുതുനിറം ചാർത്തി മുസ്ലിം...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

Related Articles

Popular Categories

spot_imgspot_img