web analytics

എണ്ണവിലയും പണപ്പെരുപ്പവും കുതിച്ചു കയറും, യൂറോപ്പിനെയും യു.എസ്.നെയും ഗുരുതരമായി ബാധിക്കും; വിതരണ ശൃംഖല തകരും; പശ്ചിമേഷ്യയിൽ യുദ്ധമുണ്ടായാൽ സംഭവിക്കുന്നത്……

ഇറാൻ- ഇസ്രയേൽ യുദ്ധം പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്നതിന് പുറമെ യൂറോപ്പിനെയും യു.എസ്.നെയും വലിയ തോതിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിടുന്നത്. What happens if there is a war in West Asia

ഇപ്പോൾ തന്നെ മധ്യ അമേരിക്കയിലെ വരൾച്ചയും , യു.എസ്.ലെ തുറമുഖ തൊഴിലാളികളുടെ സമരങ്ങളും ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണവും ഷിപ്പിങ്ങ് മേഖലയെ വലിയ തോതിൽ സമർദത്തിലാക്കിയിരിക്കുകയാണ്.

ചരക്ക് കടത്ത് ചെലവേറിയതും കൂടുതൽ സമയം ആവശ്യമുള്ളതുമായി മാറിക്കഴിഞ്ഞു. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം നടന്നിരുന്ന ചെങ്കടലിലെ കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ പ്രധാനപ്പെട്ട കപ്പൽ കമ്പനികൾ ഗുഡ്‌ഹോപ്പ് മുനമ്പ് ചുറ്റിയാണ് യാത്ര നടത്തുന്നത്.

ഇത് 10 ദിവസം വരെ ചരക്ക് എത്തിക്കാൻ അധിക സമയം ആവശ്യമായി വരുന്നു. ലരൾച്ച മൂലം പനാമ കനാലിലൂടെ സഞ്ചരിക്കാൻ കഴിയുന്ന കപ്പലുകളുടെ എണ്ണം പ്രതിദിനം 36 ൽ നിന്നും 20 ആയും കുറച്ചിട്ടുണ്ട്. ഉക്രൈനിലെ പ്രതിസന്ധികളും ഭക്ഷ്യ വസ്തുക്കളുടെ ഉൾപ്പെടെയുള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്.

വിതരണം മേഖലകളിൽ നേരിടുന്ന തടസം ഭക്ഷ്യ വസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും വില ഉയർത്തുന്നതിന് കാരണമാകും. യുദ്ധം ഉണ്ടായാൽ ഇറാന്റെ എണ്ണപ്പാടങ്ങൾ നശിപ്പിക്കപ്പെടും ഇത് എണ്ണയുടെ ലഭ്യത വീണ്ടും കുറയ്ക്കും.

നിലവിൽ എണ്ണവില ബാരലിന് 71 ഡോളറിൽ നിന്നും 76 ഡോളറിലേക്ക് എത്തിയിരുന്നു. സംഘർഷ സാധ്യത നില നിൽക്കുന്നതിനാൽ ഇത് ഉടൻ തന്നെ 80 ഡോളറിലേക്ക് എത്തും.

ഗതാഗതച്ചെലവുകൾ ഭാരിച്ച നിലയിൽ വർധിക്കുന്നത് പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകൾ വർധിക്കുന്നതിനും കാരണമാകും. യൂറോപ്യൻ യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ താരിഫ് ബ്രെക്‌സിറ്റിനെ തുടർന്ന നിലവിൽ ഉയർന്ന നിലയിലാണ്. യുദ്ധം ആസന്നമായാൽ വില ഇനിയും ഉയരും.

വാഹന സാങ്കേതിക മേഖലയും പ്രതിസന്ധി നേരിടും. നിലവിൽ തന്നെ വോൾവോയ്ക്കും, ടെസ്ലയ്ക്കും വിതരണ ശൃംഖലയിലുണ്ടായ തടസം മൂലം പാർട്‌സുകൾ ലഭിക്കുന്നതിന് തടസം നേരിട്ടിരുന്നു. യുദ്ധം കനത്താൽ ലോകമെമ്പാടുമുള്ള സർവ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

Related Articles

Popular Categories

spot_imgspot_img