web analytics

ടെൽ അവീവിനു സമീപം വെടിവയ്പ്പ്, നിരവധിപ്പേർക്ക് പരിക്ക്; ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന മുന്നറിയിപ്പുമായി യു.എസ്

ഇസ്രയേലിലെ ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നാലു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. Shooting near Tel Aviv, several injured

ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് വെടിവയ്പുണ്ടായത്. രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമാണെന്നാണ് സൂചന.

ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നെന്ന യുഎസ് മുന്നറിയിപ്പ് വളരെ ഗൗരവത്തോടെയാണ് ഇസ്രയേൽ വീക്ഷിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് പറഞ്ഞു. ഇസ്രയേലിലെ ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ, ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തി . സായുധ സംഘടനയായ ഹിസ്‍ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ കരയാക്രമണം തുടങ്ങിയെന്ന ഇസ്രയേൽ പ്രതികരണത്തിനു പിന്നാലെയാണ് മുന്നറിയിപ്പ്

. ‘‘ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി സൂചന ലഭിച്ചു. ‌ഇസ്രയേലിന്റെ പ്രതിരോധ തയാറെടുപ്പുകളെ ഞങ്ങൾ പിന്തുണയ്ക്കും. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയാൽ ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’’‌‌‌‌– മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

40 ലക്ഷം ആളുകളാണ് ടെൽ അവീവിലുള്ളത്. സ്വയരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകളിൽ അഭയം തേടാൻ പൗരന്മാർക്ക് ഇസ്രയേൽ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി കൊല്ലം: പുനലൂര്‍...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം 2’

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം...

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

Related Articles

Popular Categories

spot_imgspot_img