web analytics

യു കെ മലയാളികളുടെ ശ്രദ്ധയ്ക്ക്; പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഈ സന്ദേശം വന്നാൽ സൂക്ഷിക്കുക ! സമ്പാദ്യം മുഴുവൻ നഷ്ടമാകുന്ന പുതിയ തട്ടിപ്പ് യുകെയിലും

പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് യുകെയില്‍ നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍. പിഴ അടക്കാന്‍ വൈകിയതിലുള്ള കുറ്റപ്പെടുത്തലുകളുമായി എത്തുന്ന ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നത്. New Scam in UK to Lose Entire Savings

കൃത്യ സമയത്ത് പിഴ അടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതല്ലെങ്കില്‍, കോടതി കയറ്റുകയോ, അധിക പിഴ ഈടാക്കുകയോ ചെയ്യുമെന്നും അതില്‍ പറയുന്നു.

മറ്റു ചില സന്ദേശങ്ങളില്‍, പിഴ ഒടുക്കേണ്ട അവസാന ദിവസം ഇന്നാണെന്നും സൂചിപ്പിക്കുന്നുണ്ട് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) യുടെ പേരിലാണ് സന്ദേശങ്ങള്‍ വരുന്നത്.

സന്ദേശം എത്തുന്നതോടെ ഭയന്നുപോകുന്ന ഡ്രൈവര്‍മാരോട് സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ എന്റര്‍ ചെയ്തതിന് ശേഷം പിഴ ഒടുക്കാനും ആവശ്യപ്പെടും. ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാരുടെ കൈകളിൽ എത്തിച്ചേരുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്.

നിറയെ അക്ഷര തെറ്റുകളുമായാണ് സന്ദേശം എത്തുന്നത് എന്നതുകൊണ്ടുതന്നെ ഇത് തട്ടിപ്പാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാനാകും. ഡി വി എസ് എ പറയുന്നത് പാര്‍ക്കിംഗ് ഫൈനുമായി ബന്ധപ്പെട്ട് നോട്ടീസുകള്‍ അയയ്ക്കാറില്ല എന്ന് മാത്രമല്ല, അതുമായി ഒരു ബന്ധവുമില്ല എന്നാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

Related Articles

Popular Categories

spot_imgspot_img