web analytics

ലോകത്താദ്യമായി ‘സാർക്കോ സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് മരണം വരിച്ച് സ്ത്രീ; മരിച്ചത് ‘കടുത്ത വേദന അനുഭപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീ; ഉപകരണം പൊലീസ് കസ്റ്റഡിയിൽ

ദയാവധം അനുവദിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. ആളുകളെ മരിക്കുന്നതിന് സഹായിക്കാനായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുംസ്വിറ്റ്സർലൻഡിലുണ്ട്. എന്നാൽ, സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് സാർക്കോ സൂയിസൈഡ് പോഡ് ഉപകരണം പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. World’s first woman kills herself with ‘Sarco suicide pod’

‘കടുത്ത വേദന അനുഭപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീയാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ രണ്ട് വർഷത്തിലധികമായി ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നു.

64 വയസ്സുള്ള അമേരിക്കൻ വനിതയാണ് ജീവനൊടുക്കുന്നതിന് സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്. ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ മരണം കൈവരിക്കുന്നത്. സാർക്കോ സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത് ‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ്.

‘ലാസ്റ്റ് റിസോർട്ട്’ അറിയിച്ചിരിക്കുന്നത് അനുസരിച്ച് സാർക്കോ സൂയിസൈഡ് പോഡിന്‍റെ രൂപകൽപ്പന നൈട്രജൻ വാതകം സീൽ ചെയ്ത അറയിലേക്ക് കുത്തിവയ്ക്കുന്ന ഒരു ബട്ടൺ അമർത്താൻ ആത്മഹത്യ ചെയ്യുന്ന വ്യക്തിയെ അനുവദിക്കുന്ന തരത്തിലാണ്. ആ വ്യക്തി പിന്നീട് ഉറങ്ങുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും.

സ്വിറ്റ്സർലൻഡിലെ സാർകോയുടെ ഉപയോഗം നിയമവിരുദ്ധമാണെന്ന് കരുതുന്നതായി സ്വിസ് ആഭ്യന്തര മന്ത്രി എലിസബത്ത് ബൗം-ഷ്നൈഡർ ദേശീയ കൗൺസിലിൽ പറഞ്ഞ അതേ ദിവസം തന്നെയാണ് ഈ ഉപകരണം ഉപയോഗിച്ചത്. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെഡിസിൻ സൂറിക്ക് (IRMZ) മരിച്ച വ്യക്തിയുടെ പോസ്റ്റ്‌മോർട്ടം നടത്തും.

ആത്മഹത്യയ്ക്ക് പ്രേരണയും അനുബന്ധ സഹായവും നൽകിയതായി സംശയിക്കുന്ന നിരവധി പേരെ വടക്കൻ സ്വിറ്റ്സർലൻഡിലെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

Related Articles

Popular Categories

spot_imgspot_img