web analytics

ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റു; വേദന സഹിക്കാൻ വയ്യാതെ തുമ്പിക്കൈ ഉയർത്തി നിലത്ത് വീണു;സുബ്ബുലക്ഷ്മി ചരിഞ്ഞു

തമിഴ്നാട് ശിവ​ഗം​ഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിന്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്.

ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടർന്നതോടെ ഷെഡിനകത്ത ചങ്ങലയിൽ തളച്ചിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീ പടർന്നു.

ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അൽപദൂരമെത്തിയപ്പോഴേക്കും തളർന്നുവീണു. ഉടൻ തന്നെ ക്ഷേത്രഭാരവാഹികൾ വനം വകുപ്പിനെ വിവരമറിയിച്ചു.

തുമ്പികൈ, വാൽ, തല, പുറം, വയര്‌, മുഖം തുടങ്ങിയിടങ്ങളിൽ ​ഗുരുതരമായി പൊള്ളലേറ്റു. ചികിത്സ നൽകിയെങ്കിലും വേദന സഹിക്കാൻ വയ്യാതെ തുമ്പിക്കൈ ഉയർത്തി നിലത്ത് വീഴുന്ന സുബ്ബുലക്ഷ്മിയുടെ ചിത്രം ആനപ്രേമികളെ മാത്രമല്ല ദുഃഖത്തിലാഴ്‌ത്തുന്നത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

54 വയസുകാരിയാണ് സുബ്ബുലക്ഷ്മി. 1971-ലാണ് ക്ഷേത്രത്തിലെത്തുന്നത്. അന്ന് മുതൽ ഭക്തരുടെയും നാടിന്റെയും പ്രിയങ്കരിയായി മാറി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ സുബ്ബുലക്ഷ്മിയുടെ ആശീർവാദം വാങ്ങാതെ മടങ്ങാറില്ല. കുട്ടികളടക്കം ഭയമില്ലാതെ ആനയ്‌ക്കടുത്തെത്തിയിരുന്നു. അമ്മമാർ ഉൾപ്പടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സുബ്ബുലക്ഷ്മിയെ യാത്രയാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

Related Articles

Popular Categories

spot_imgspot_img