web analytics

ഫെനി പറഞ്ഞ മാഡത്തിൻ്റെ പേര് സുനി പുറത്തു വിടുമോ? സ്രാവുകൾക്കൊപ്പം നീന്തിയ കൊടും ക്രിമിനൽ പുറത്തിറങ്ങുമ്പോൾ ആർക്കൊക്കെയാവും ഉറക്കം നഷ്ടപ്പെടുക? ഹേമ കമ്മിറ്റിയുടെ കാരണഭൂതൻ്റെ വെളിപ്പെടുത്തലുകൾക്ക് കാതോർത്ത് കേരളം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽസുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ പൾസർ സുനി ജയിലിൽനിന്ന് പുറത്തിറങ്ങും. 2017 ഫെബ്രുവരി 23 മുതൽ റിമാൻഡിൽ കഴിയുന്ന പൾസർ സുനിക്ക് ജയിലിലായി ഏഴരവർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.Pulsar Suni will be released from jail within a week

സ്രാവുകൾക്കൊപ്പമാണു നീന്തുന്ന’ തെന്നു നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിടിയിലായ സമയത്ത്അങ്കമാലി കോടതിയിൽ ഹാജരാക്കവേ, കേസിൽ ഗൂഢാലോചനയുണ്ടോ പുറത്തു കേൾക്കുന്ന പേരുകളെല്ലാം ശരിയാണോ എന്നൊക്കെയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണു സുനിൽ ഇങ്ങനെ മറുപടി പറഞ്ഞത്.

ഈ സ്രാവുകൾ ആരെല്ലാമാണെന്ന് സുനി ഇനിയെങ്കിലും വെളിപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടത്. പൾസർ സുനിയെ ക്വട്ടേഷനും മറ്റും ഉപയോഗപ്പെടുത്തിയവരുടെ പേരുകൾ പുറത്തു വന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായതിനേക്കാൾ വലിയ വിവാദങ്ങളാകും ഉണ്ടാവുക.

നടിയെ ആക്രമിച്ച കേസിന്‍റെ സൂത്രധാര മാഡമാണെന്നായിരുന്നു പൾസർ സുനിയുടെ ആദ്യ ഘട്ടത്തിലെ വെളിപ്പെടുത്തൽ. ഏഴര വർഷത്തെ ജയിൽവാസത്തിനുശേഷം സുനി പുറത്തിറങ്ങുമ്പോൾ ആരാണ് മാഡം എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഏഴര വർഷത്തിനുശേഷം പൾസർ സുനി പുറത്തിറങ്ങുമ്പോൾ ആർക്കൊക്കെയാവും ഉറക്കം നഷ്ടപ്പെടുക? നടിയെ ആക്രമിച്ച കേസിൽ ഏറെ തവണ ഉയർന്നു കേട്ടതാണ് മാഡമെന്ന പരാമർശം.

സോളാർ കേസിലെ പ്രതി സരിത നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് മാഡത്തിൻ്റെ കാര്യം ആദ്യം വെളിപ്പെടുത്തിയത്.

സുനിക്ക് ജാമ്യമെടുക്കാൻ ചിലർ തന്നെ സമീപിച്ചിരുന്നെന്നും, അവർ പരസ്പരം സംസാരിക്കുമ്പോൾ മാഡം എന്നു പറഞ്ഞത് കേട്ടു എന്നുമായിരുന്നു വെളിപ്പെടുത്തൽ.

കാര്യം സ്ഥിരീകരിച്ച പൾസർ സുനി, മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പറഞ്ഞിരുന്നു. ഇതിനിടെ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ടെന്നും, അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കമെന്നും കാണിച്ച് എട്ടാം പ്രതി ദിലീപിൻ്റെ ഭാര്യ കാവ്യാ മാധവൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു.

എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് സുനി മാറ്റി പറഞ്ഞു. അതോടെ ചർച്ചകൾ അന്ന് അവസാനിച്ചെങ്കിലും, സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെ വീണ്ടും മാഡമായി ശ്രദ്ധാകേന്ദ്രം.

പള്‍സര്‍ സുനിയെന്ന ക്രമിനല്‍ ആദ്യമായല്ല സിനിമാ സൈറ്റില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നത്. നേരത്തെ ഒരു മുതിര്‍ന്ന നടിയോട് അപമര്യാദയോട് പെരുമാറിയെങ്കിലും നിയമ നടപടിയുണ്ടായത് നടി ആക്രമിക്കപ്പെട്ട സംഭവത്തിതിന് ശേഷമാണ്. എന്നാല്‍ ഇന്ന് ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിവരെ പോയി ജാമ്യം നേടാന്‍ സഹായിച്ചവര്‍ തന്നെ അന്നും ഇന്നും സുനിയെ രക്ഷിച്ചെടുക്കുകയാണ്.

കൊച്ചിയില്‍ ആക്രമണം നേരിട്ട ശേഷം യുവനടി ആദ്യം എത്തിയത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞ് പുലര്‍ച്ചെ ലാലിന്റെ വീട്ടിലേക്ക് പുറപ്പെട്ട നിര്‍മ്മാതാവ് ആന്റോ ജോസഫാണ് അന്ന് തൃക്കാക്കര എംഎല്‍എയായ പിടി തോമസിനെ സഹായത്തിനായി വിളിച്ചത്.

ഇതോടെ നടി അനുഭവിച്ച പീഡനങ്ങള്‍ പിടിക്ക് നേരിട്ട് അറിയാന്‍ കഴിഞ്ഞു. ഒപ്പം പള്‍സര്‍ സുനിയെന്ന ക്രിമിനലിനെ മനസിലാക്കാന്‍ പിടി എന്ന രാഷ്ട്രീയ നേതാവിന് കഴിഞ്ഞതും ഏറെ നിര്‍ണ്ണായകമായി. ഇതിനിടയിലാണ് സുനിയെ രക്ഷിക്കാനുളള നീക്കങ്ങള്‍ നടക്കുന്നെന്ന് പിടി മനസിലാക്കിയതും പോലീസ് ഉന്നത ഉദ്യോഗസ്ഥനെ തന്നെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൃത്യമായി കേസെടുപ്പിച്ചതും.

കൃത്യമായ ഇടപെടലുകള്‍ നടത്തിയെങ്കിലും നിയമസഭയ്ക്കുളളില്‍ പോലും ഇക്കാര്യത്തില്‍ പിടി ആക്ഷേപങ്ങളും കേട്ടിരുന്നു. പള്‍സര്‍ സുനിയെ പിടികൂടുന്നത് വൈകാന്‍ കാരണം പിടിയാണെന്ന് നിയമസഭയില്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

ഒപ്പം പിടിയെ തന്നെ സംശയ നിഴലിലാക്കി നിങ്ങള്‍ നില്‍ക്കുമ്പോഴാണ് മറ്റേയാള്‍ സുനിയെ ഫോണില്‍ വിളിച്ചതെന്നും പറഞ്ഞിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ പിടി തോമസിന്റെ സാന്നിധ്യത്തില്‍ ഫോണില്‍ വിളിച്ച വിവരം പുറത്തുവന്നിരുന്നു.

അതാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാല്‍ കേസില്‍ നീതി ഉറപ്പാക്കും വരെ പോരാടും എന്ന നിലപാടാണ് പിടി പ്രഖ്യാപിച്ചതും തുടര്‍ന്നതും. ഇപ്പോള്‍ ഉമാ തോമസും പിടിയുടെ അതേ നിലപാടിലാണ്.

പിടിയുടെ ഇടപെടലുകളെ കുറിച്ച് അതിജീവിതയായ നടി പറഞ്ഞത് ഹൃദയത്തില്‍ തൊടുന്ന വാക്കുകളായിരുന്നു. തനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം ഉള്‍ക്കൊണ്ടവരില്‍ ഒരാളാണ് പിടി തോമസ്. നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നന്ദിയോടെ അദ്ദേഹത്തെ ഓര്‍ക്കുകയാണെന്നും നടി പറഞ്ഞിരുന്നു.

കേസിൽ വിചാരണ അനന്തമായി നീളുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സമീപകാലത്തൊന്നും വിചാരണ തീരുമെന്ന് തോന്നുന്നില്ലെന്നും അതിനാൽ ഏഴരവർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ വിചാരണ കോടതിയിൽ ഹാജരാക്കണം. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും ജാമ്യവ്യവസ്ഥ സംബന്ധിച്ച് പ്രോസിക്യൂഷന് വിചാരണ കോടതിയിൽ വാദമുന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളെ അതിരൂക്ഷമായാണ് സുപ്രീംകോടതി വിമർശിച്ചത്.

പൾസർ സുനി ഒഴികെ കേസിലെ ബാക്കി പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ പ്രതി മുങ്ങാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

മാത്രമല്ല, പ്രതിയെ പുറത്തുവിട്ടാൽ ആക്രമണദൃശ്യങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, പ്രതിയെ അനന്തമായി ജയിലിലിടാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിചാരണ കോടതിയിൽ കർശനമായ ജാമ്യവ്യവസ്ഥ മുന്നോട്ടുവെയ്ക്കാമെന്നതാണ് പ്രോസിക്യൂഷന് ഇനിയുള്ള ആശ്രയം.

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2017 ഫെബ്രുവരി 17-ന് നടിക്ക് നേരേ നടന്ന ക്വട്ടേഷൻ ആക്രമണം. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന വാർത്തയും സംഭവം ക്വട്ടേഷൻ നൽകിയതാണെന്ന കണ്ടെത്തലും ഏവരെയും നടുക്കി. കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിയെ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം പോലീസ് പിടികൂടി.

സുനിൽകുമാർ എന്ന പൾസർ സുനിക്ക് പൾസർ ബൈക്കുകളോടായിരുന്നു പ്രിയം. ഇതേത്തുടർന്ന് സുഹൃത്തുക്കളാണ് ‘പൾസർ സുനി’ എന്ന പേര് നൽകിയത്. ക്വട്ടേഷൻ സംഘാംഗമായ സുനി നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയതും ഒരു പൾസർ ബൈക്കിലായിരുന്നു. എന്നാൽ, കോടതിമുറിയിലേക്ക് കയറുന്നതിന് മുൻപ് അതിനാടകീയമായി പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. അന്നുമുതൽ സുനി ജയിലിലാണ്.

പൾസർ സുനിയുടെ അറസ്റ്റിന് പിന്നാലെയാണ് ദിലീപിനൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നത്. വൈകാതെ ആക്രമണത്തിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ദിലീപും കേസിൽ അറസ്റ്റിലായി. ഇതിനിടെ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തുകൾ പുറത്തുവന്നതും ഏറെ ചർച്ചയായി.

ഏഴരവർഷത്തിനിടെ പത്തുതവണയോളമാണ് പൾസർ സുനി ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. ഇതിനിടെ സുപ്രീംകോടതിയിൽ നേരത്തെ സമർപ്പിച്ച ജാമ്യഹർജികളും തള്ളിയിരുന്നു.

തുടർച്ചയായി ജാമ്യഹർജി സമർപ്പിച്ചതിന് ഹൈക്കോടതി 25,000 രൂപയാണ് പൾസർ സുനിക്ക് പിഴയിട്ടത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടയല്ല ജാമ്യഹർജി ഫയൽചെയ്യുന്നതെന്നും അതിനാൽ പിന്നിൽ മറ്റാരോ ഉണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഒരിക്കൽ ജാമ്യഹർജി തള്ളി മൂന്നാംദിവസം തന്നെ പൾസർ സുനി വീണ്ടും പുതിയ ജാമ്യാപേക്ഷ നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ പിഴ ഒഴിവാക്കണമെന്നും ഏറ്റവുമൊടുവിൽ സുപ്രീംകോടതിയിൽ നൽകിയ ജാമ്യഹർജിയിൽ പൾസർ സുനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

Related Articles

Popular Categories

spot_imgspot_img