web analytics

ഈ കണക്കുകൾ കണ്ടില്ലെന്ന് നടിക്കരുത്; ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും ദിവസക്കൂലിക്കാർ; മാനസിക സമ്മർദ്ദം താങ്ങാനാവാതെ പുരുഷൻമാർ; ആത്മഹത്യാമുനമ്പിൽ കേരളം

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകളെക്കാൾ പുരുഷന്‍മാരില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്ന് കണക്കുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്.Statistics show that men commit suicide more than women in the state

മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ 8490 ല്‍ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയര്‍ന്നു. ഇതില്‍ 8811ഉം പുരുഷന്‍മാരാണ്.

കൂടുതല്‍ ആത്മഹത്യകളും കുടുംബപ്രശ്‌നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരില്‍ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും.

ആത്മഹത്യയുടെ കാര്യത്തില്‍ കേരളം അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് സീനിയര്‍ കണ്‍ട്ടള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ പി എന്‍ സുരേഷ് കുമാര്‍ പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളില്‍ അവിവാഹിതരില്‍ ആത്മഹത്യ കൂടുതലായി കാണുന്ന പ്രവണതയാണുള്ളത്. ഇവിടെ തിരിച്ചാണ്. ഇവിടെ വിവാഹം തന്നെ അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കുകയാണ.്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2022-ല്‍ ദേശീയ ആത്മഹത്യാ നിരക്ക് 100,000 പേര്‍ക്ക് 13 എന്ന കണക്കിലാണെങ്കില്‍ കേരളത്തില്‍ 28.81 ആയിരുന്നുവെന്നും അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. 45 വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ക്ഷയിക്കുന്നതായും ഡോ. സുരേഷ് പറയുന്നു.

പുരുഷന്‍മാര്‍ക്കിടയില്‍ ആത്മഹത്യകള്‍ പെരുകുന്നതിന് പിന്നില്‍ കുടുംബ ഭാരവും സാമ്പത്തിക ഭാരവുമാണ് -കോഴിക്കോട് തണല്‍ ആത്മഹത്യ നിവാരണ കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ രാജഗോപാലന്‍ പി പറഞ്ഞു.

കുടുംബ കലഹവും സാംസ്‌കാരിക ഘടകവും മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതും ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാകുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 1,611 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്.

വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകള്‍, 354. എന്നാല്‍ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോള്‍ വയനാട് നാലാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ നിരക്ക് മലപ്പുറത്തും( 10.78 ശതമാനം)

ആത്മഹത്യ ചെയ്തവരില്‍ 37.2ശതമാനം പ്രതിദിന വേതന തൊഴിലാളികളും 19.9 ശതമാനം തൊഴില്‍ രഹിതരുമാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

Related Articles

Popular Categories

spot_imgspot_img