web analytics

104 ദിവസത്തെ വിശ്രമമില്ലാത്ത ജോലി; 30-കാരന് ദാരുണാന്ത്യം

104 ദിവസത്തെ വിശ്രമമില്ലാത്ത ജോലിയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം യുവാവ് മരിച്ചു.104 days of non-stop work; A tragic end for the 30-year-old

പെയിന്ററായി ജോലി ചെയ്തിരുന്ന അബാവോ എന്ന ചൈനീസ് യുവാവാണ് മരിച്ചത്. വിശ്രമമില്ലാത്ത ജോലിയെ തുടർന്ന് ന്യൂമോകോക്കൽ അണുബാധ ബാധിച്ചതാണ് മുപ്പതുകാരന്റെ മരണത്തിലേക്ക് നയിച്ചത്.

104 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം മാത്രമാണ് ഇയാൾ അവധിയെടുത്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അബാവോ ഒരു കമ്പനിയുമായി കരാർ ഏർപ്പെട്ടിരുന്നു. ഇത് പ്രകാരം ഈ 2024 ജനുവരി ഒന്നുവരെ കമ്പനിക്ക്‌ വേണ്ടി ജോലി ചെയ്യണം.

കരാർ ഒപ്പിട്ടതിനെത്തുടർന്ന്, കിഴക്കൻ ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലുള്ള ഒരു പ്രോജക്ടിലേക്ക് അബാവോയെ നിയമിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ തുടർച്ചയായി 104 ദിവസം ഇയാൾ ജോലി ചെയ്തു, ഏപ്രിൽ 6 ന് മാത്രമണിയാൾക്ക് ഒരു ദിവസത്തെ വിശ്രമം ലംഭിച്ചത്.

മെയ് 28 ന് അസുഖ ബാധിതനായി ആശുപത്രയിൽ പ്രവേശിപ്പിച്ച അബാവോയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയും ശ്വാസതടസ്സവും ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി.

ആരോഗ്യ നില മോശമായതിനെതുടർന്ന് ജൂൺ ഒന്നിന് അദ്ദേഹം മരിച്ചു. കമ്പനിക്കെതിരെ അബാവോയുടെ കുടുംബം കോടതിയെ സമീപിച്ചു.

അബാവോയുടെ മരണത്തിന് 20% ഉത്തരവാദിത്തം തൊഴിലുടമയ്‌ക്കാണെന്ന് വിധിച്ച ചൈനീസ് കോടതി കുടുംബത്തിന് നഷ്ടപരിഹാരമായി 400,000 യുവാൻ (ഏകദേശം 47,46,000 രൂപ ) നൽകാനും ഉത്തരവിട്ടു.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ...

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

പൂവരണി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു; ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു

പാലാ: വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ആശ്വാസമേകി പൂവരണി ഗവൺമെന്റ്...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

Related Articles

Popular Categories

spot_imgspot_img