web analytics

റംബുട്ടാൻ പഴത്തിന്‍റെ കുരു തൊണ്ടയിൽ കുരുങ്ങി;പെരുമ്പാവൂരിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ: റംബൂട്ടാൻ പഴത്തിന്‍റെ കുരു തൊണ്ടയിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച് രണ്ടാഴ്ച പിന്നിടും മുമ്പ് വീണ്ടും സമാനദുരന്തം. Abscess of rambutan fruit got stuck in throat; six-year-old girl died tragically in Perumbavoor

ഇത്തവണ പെരുമ്പാവൂർ കണ്ടന്തറയിൽ ആറുവയസ്സുകാരിയാണ് ദാരുണമായി മരിച്ചത്. കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്‍റെ മകൾ നൂറ ഫാത്തിമ റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകീട്ട് 5.30നാണ്​ സംഭവം.

കണ്ടന്തറ ഹിദായത്തുൽ ഇസ്‍ലാം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോൾ. സഹോദരങ്ങൾ: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ആഗസ്റ്റ് 25 ന് ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു കോട്ടയം മീനച്ചിൽ മരുതൂർ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥ് (എട്ടുമാസം) സമാനരീതിയിൽ മരിച്ചത്.

 റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img