ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ നടന്നിട്ടുള്ള വിവാഹങ്ങൾ 277 എണ്ണമാണ്. എന്നാൽ ഈ കണക്കുകളെയും ഭേദിക്കാൻ പോവുകയാണ്.328 marriages take place in Guruvayur temple on that day
സെപ്റ്റംബർ എട്ടിനാണ് ആ മുഹൂർത്തം. ഇതിനോടകം തന്നെ 328 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അന്നേദിവസം നടക്കുന്നത്.
എന്നാൽ ഇനിയും എണ്ണം വർദ്ധിക്കുമെന്നാണ് ക്ഷേത്രവും ബന്ധപ്പെട്ട ഭാരവാഹികളും പറയുന്നത്. ആ റെക്കോർഡിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.
ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ദിവസവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. ‘സെപ്തംബർ എട്ടിനാണോ ചടങ്ങ്… വരാന്‍ നിർവാഹമില്ല കെട്ടോ, തിരക്കൊഴിഞ്ഞ നേരമില്ല. ക്ഷമിക്കണം…’ ഈ ഉത്തരം പറയാത്തവരോ കേള്‍ക്കാത്തവരോ ചുരുക്കം എന്ന് വേണം പറയാന്‍.
ഇതിനെക്കുറിച്ചുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. സെപ്തംബർ എട്ടാം തിയ്യതിയാണോ ചടങ്ങ്? വരാന്‍ ഒരു വഴിയുമില്ലെന്നാണ് മറുപടി.
നിരവധി വിവാഹങ്ങളും മറ്റു ചടങ്ങുകളുമാണ് സെപ്തംബർ എട്ടാം തിയ്യതി, അതായത് ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ച്ചയിലെ ഞായറാഴ്ച്ച നടക്കുന്നത്.
എന്താണ് ഈ മാസം എട്ടിന് ഇത്രയും പ്രത്യേകത എന്ന തരത്തിലുള്ള ട്രോൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്നുണ്ട്. എന്തായാലും ആ ചോദ്യത്തിനുള്ള ഉത്തര തേടുകയാണ് സോഷ്യൽമീഡിയ