അമ്മ വീട്ടിൽ വിരുന്നിനെത്തിയ ഏഴ് വയസ്സുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം.
മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ആണ് സംഭവം.A seven-year-old boy’s rope got tangled in his neck
ചിരട്ടക്കുളം ആലാടിപ്പുറം അനിൽകുമാറിൻ്റെ മകൻ ആദിത്യദേവാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചിരട്ടക്കുളത്തുള്ള അമ്മ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്.
വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.