web analytics

‘അമ്മയ്‌ക്കൊപ്പം പോകണ്ട ‘; തന്നെ തട്ടിക്കൊണ്ടുപോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞു രണ്ടുവയസ്സുകാരൻ: ധർമസങ്കടത്തിൽ പോലീസും !

തനിക്ക് അമ്മയ്‌ക്കൊപ്പം പോകേണ്ടെന്നു പറഞ്ഞു തന്നെ തട്ടിക്കൊണ്ടുപോയ പ്രതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു രണ്ടുവയസുകാരന്‍. അമ്മയുടെ അടുത്തേക്ക് തിരികെ പോകാന്‍ മടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.A two-year-old boy hugged the person who kidnapped him and cried

കുട്ടി കെട്ടിപ്പിടിച്ച് കരയുന്നതും അതുകണ്ട് പ്രതിയായ തനൂജ് വികാരനിര്‍ഭരനാകുന്നതും വീഡിയോയില്‍ കാണാം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു.

കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്പൂരിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നാണ് 11 മാസം പ്രായമുള്ള പൃഥ്വി എന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്.

യുപി പൊലീസിലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ തനൂജ് ചാഹറാണ് കുട്ടിയെ തട്ടിയെടുത്തത്. നേരത്തെ യുപി പൊലീസിൻ്റെ പ്രത്യേക സംഘത്തിലും നിരീക്ഷണ സംഘത്തിലും തനൂജ് ഉണ്ടായിരുന്നു.

പൊലീസ് തിരിച്ചറിയാതിരിക്കാന്‍ മുടിയും താടിയും വളര്‍ത്തി വൃന്ദാവനത്തിലെ പരിക്രമ പാതയിൽ യമുനാ നദിക്ക് സമീപം ഖാദർ പ്രദേശത്ത് സന്യാസിയായിട്ടാണ് ചാഹര്‍ താമസിച്ചിരുന്നത്. പൊലീസ് നടപടികളെക്കുറിച്ച് പരിചയമുള്ളതിനാൽ ഒളിവിൽ കഴിയുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.

പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. ആരുമായും പരിയം സ്ഥാപിക്കാതിരിക്കാനും ചാഹര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

14 മാസത്തോളം കുട്ടിയെ തടവിലാക്കിയിട്ടും തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു.

ഈ കാലയളവിനിടയില്‍ ചാഹറും കുഞ്ഞുമായി വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തിരുന്നതായി പൊലീസ് പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലുടനീളം നടത്തിയ അന്വേഷണത്തിനും പരിശോധനകള്‍ക്കുമൊടുവില്‍ ആഗസ്ത് 27നാണ് പ്രതിയെ പിടികൂടിയത്. 27ന് തനൂജ് അലിഗഡിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ പ്രതി കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയും എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകമായിരുന്നു.

പരാതിക്കാരിയായ പൂനം ചൗധരിയേയും തട്ടിക്കൊണ്ടുപോയ കുട്ടിയായ കുക്കു എന്നറിയപ്പെടുന്ന പൃഥ്വിയേയും തനൂജ് തനിക്കൊപ്പം താമസിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരായ അഡീഷണൽ ഡിസിപി (സിക്കാവു) പൂനം ചന്ദ് വിഷ്‌ണോയി, അഡീഷണൽ ഡിസിപി (സൗത്ത്) പരസ് ജെയിൻ എന്നിവർ വെളിപ്പെടുത്തി

എന്നാൽ, പൂനം അദ്ദേഹത്തോടൊപ്പം പോകാൻ തയ്യാറായില്ല. തുടര്‍ന്ന് തനൂജും കൂട്ടാളികളും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്നെ അനുസരിക്കാത്ത പൂനത്തെ തനൂജ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടുമിരുന്നു.

പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസിൻ്റെ കൂടുതൽ വിശദാംശങ്ങളെക്കുറിച്ചറിയാന്‍ തനൂജിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്

ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക്...

‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്

കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ് തൃശൂർ ∙ കമിതാക്കൾക്ക് വിചിത്രവും...

കുടുംബം തകർത്തത് ഉമ്മൻചാണ്ടി; ചാണ്ടി ഉമ്മൻ മറുപടി പറയുമോ?

കുടുംബം തകർത്തത് ഉമ്മൻചാണ്ടി; ചാണ്ടി ഉമ്മൻ മറുപടി പറയുമോ? തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img