web analytics

വയനാട് ദുരന്തം: ദുരന്തബാധിതർക്ക് 1000 ചതുരശ്ര അടിയിൽ ഒറ്റനില വീട് നൽകും ; വായ്പകൾ എഴുതിത്തള്ളാൻ റിസർവ് ബാങ്കിനെ സമീപിക്കും

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു.Disaster victims of Wayanad will be given a single-storey house of 1000 square feet

പുനരധിവാസത്തിന്‍റെ ഭാഗമായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടാണു നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു.

ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക.

മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തും.

ബാങ്കുകളില്‍നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തവരുടെ വായ്പ എഴുതിത്തള്ളുകയെന്ന പൊതുനിലപാടിലാണു ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. റിസര്‍വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും.

എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും.

സ്വകാര്യവ്യക്തികള്‍ കടം ഈടാക്കുന്നതു പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

Other news

ബത്തേരിയെ നടുക്കി വീണ്ടും കാട്ടാനയാക്രമണം: കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: പച്ചപ്പണിഞ്ഞ വയനാടൻ മണ്ണ് വീണ്ടും ചോരയണിഞ്ഞിരിക്കുന്നു. സുൽത്താൻ ബത്തേരി വടക്കനാട്...

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന ഇന്നത്തെ നക്ഷത്രഫലം അറിയാം

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന...

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

ആശുപത്രികൾ സ്തംഭിക്കും! കേരളം കടുത്ത പ്രതിസന്ധിയിലേക്ക്; നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് സ്വകാര്യ ആശുപത്രികളിലെ...

Related Articles

Popular Categories

spot_imgspot_img