web analytics

സിനിമ സെറ്റുകളെ വെല്ലുന്ന സർപ്രൈസുകൾ: ആറുവർഷത്തിനൊടുവിൽ പ്രണയസാഫല്യം: മുടിയന്റെ മനോഹരമായ പ്രൊപ്പോസൽ വീഡിയോ

മുടിയന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഋഷി ആരാധകർ ഏറെയുള്ള താരമാണ്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയും ആളുകൾക്ക് സുപരിചിതനാണ് താരം.

ഇപ്പോൾ സിനിമ സെറ്റുകളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഋഷിയുടെ പ്രൊപ്പോസൽ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Mudiyan’s beautiful proposal video gone viral in social media

ആറു വർഷക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ഋഷി പ്രൊപ്പോസൽ നടത്തുന്നത്. ഡോ. ഐശ്വര്യ ഉണ്ണിയാണ് റിഷിയുടെ ജീവിതപങ്കാളിയാകുന്നത്. ‘ട്രെഷര്‍ ഹണ്ട്’ പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍. വീഡിയോ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.

proposal video of rishi

താന്‍ ബൂബൂ എന്ന് വിളിക്കുന്ന ഐശ്വര്യയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് റിഷിയുടെ പ്രൊപ്പോസല്‍ വീഡിയോ ആരംഭിക്കുന്നത്.

ഐശ്വര്യയ്ക്ക് പലതരത്തിലുള്ള സര്‍പ്രൈസുകള്‍ ഒരുക്കി സുഹൃത്തുക്കള്‍, അനുജന്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് റിഷിയുടെ പ്രൊപ്പോസല്‍. ഐശ്വര്യയ്ക്ക് സമ്മാനമായി മോതിരം വാങ്ങുന്നതുള്‍പ്പെടെ റിഷി വീഡിയോയിൽ പങ്കുവച്ചു.

കൊച്ചിയിലെ ഇന്ദ്രിയ അഡ്വഞ്ചര്‍ പാര്‍ക്കില്‍ പ്രത്യേകമായൊരുക്കിയ, പൂക്കളും പൂത്തിരികളും അലങ്കരിച്ച ഇടത്തുവെച്ച് റിഷി ഐശ്വര്യയോട് “വില്‍ യൂ മാരി മീ” എന്ന ചോദ്യത്തോടെ മോതിരം സമ്മാനിച്ചു.

സമ്മാനം സ്വീകരിച്ച് റിഷിയെ ഐശ്വര്യ ആലിംഗനം ചെയ്തതോടെ കൂടിനിന്നവര്‍ കയ്യടിച്ച് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. “പെട്ടെന്നായിപ്പോയോ” എന്ന റിഷിയുടെ ചോദ്യത്തിന് “ആറ് വര്‍ഷമായി കാത്തിരിക്കുന്നു” എന്ന് ഐശ്വര്യ മറുപടി നല്‍കി.

പെറ്റ് ഷോപ്പുള്‍പ്പെടെയുള്ള കടകളും സര്‍പ്രൈസുകള്‍ക്കായി റിഷി ഉള്‍പ്പെടുത്തിയിരുന്നു. പൂക്കള്‍ സമ്മാനിച്ചും ഇരുവരുമൊപ്പമുള്ള ചിത്രങ്ങളുടെ പുറകില്‍ കയറേണ്ട വാഹനങ്ങളുടെ നമ്പര്‍ എഴുതിവെച്ചും ഋഷി തന്റെ പ്രൊപ്പോസൽ ദിനം വ്യത്യസ്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Related Articles

Popular Categories

spot_imgspot_img