web analytics

സെക്രട്ടറിക്ക് പിന്നാലെ ജോയിൻ്റ് സെക്രട്ടറിയും രാജി വയ്ക്കുമോ? ബാബുരാജിനെതിരെയും ലൈംഗീകാരോപണം; ബാബുരാജ് ഹൈദരാബാദിൽ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിൽ 

യുവനടിയുടെ പീഡനാരോപണത്തെത്തുടർന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നടൻ സിദ്ദീഖ് രാജിവച്ചെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്ന് ജോയിന്റ് സെക്രട്ടറി ബാബുരാജ് പറഞ്ഞത് ഇന്നലെയാണ്.Will the Joint Secretary also resign after the Secretary? Sex allegations against Baburaj too

ഇതിനു പിന്നാലെ ബാബുരാജിനെതിരെയും ആരോപണം വന്നതോടെ താര സംഘടന വെട്ടിലായിരിക്കുകയാണ്.

നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ വിഎ ശ്രീകുമാറിനെതിരെയും ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്. 

ബാബുരാജ് തന്നെ ആലുവയിലെ വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത് ശ്രീകുമാര്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നെന്നും നടി ആരോപിച്ചു. 

തന്നെ കൂടാതെ വേറെയും പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍.

‘ബാബുരാജിനെ എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ സഹോദരതുല്യനായാണ് കണ്ടത്. സിനിമയെന്ന വലിയ സ്വപ്‌നം മനസിലിട്ട് നടക്കുന്ന സമയത്താണ് അദ്ദേഹം സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചത്.

അവിടെ സിനിമ സംവിധായകനും മറ്റും ഉണ്ടെന്ന് അറിയിച്ചു. അവിടെ ചെന്നപ്പോള്‍ അയാളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവര്‍ ഉടനെ വരുമെന്ന് അറിയിച്ച് വീടിന്റെ താഴത്തെ മുറി തന്നു. 

കുറച്ചുകഴിഞ്ഞ് ഫുഡ് കഴിക്കാനായി വിളിച്ചപ്പോള്‍ വാതില്‍ തുറന്നതോടെ അകത്ത് കയറുകയും അശ്ലീലമായി സംസാരിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു’ -ജൂനിയര്‍ ആര്‍ടിസ്റ്റ് പറഞ്ഞു.

പിറ്റേദിവസം രാവിലെയാണ് അവിടെ നിന്ന് മടങ്ങാനായത്. അദ്ദേഹം പിന്നീട് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. 

അഡ്ജസ്റ്റ് ചെയ്താല്‍ നല്ല റോള്‍ തരാമെന്ന് പറഞ്ഞ് മറ്റ് പലരും വിളിച്ചിരുന്നു. അതിന് തയ്യാറല്ലെന്ന് പറഞ്ഞാല്‍ പിന്നെ ആരും ഫോണ്‍വിളിക്കില്ലെന്നും അവര്‍ പറഞ്ഞു

ബാബുരാജ് ഹൈദരാബാദിൽ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. നാട്ടിലെത്തിയതിനു ശേഷം വരും ദിവസങ്ങളിൽ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് കൂടിയതിനു ശേഷം ഭാവികാര്യങ്ങളിൽ തീരുമാനം ഉണ്ടാകും 

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

Related Articles

Popular Categories

spot_imgspot_img