web analytics

ഹെഡ്ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരേ, ചെവിയിൽനിന്നും ഈ ശബ്ദങ്ങൾ കേൾക്കാറുണ്ടോ? കേൾവി നിലച്ചേക്കാം !

ഹെഡ്‌ഫോണുകൾ മുൻകാലങ്ങളിൽ നിന്നും വ്യസ്ത്യസ്തമായി വ്യാപകമായി ഉപയോഗത്തിൽ വന്നിട്ടുണ്ട്. മികച്ച കമ്പനികളുടെ ബ്ലൂടൂത്ത് സൗകര്യമുള്ള നെക് ബാൻഡുകളും , ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും തൊഴിലിലെടുക്കുമ്പോൾ പോലും അനായാസം ഉപയോഗിക്കാം എന്നത് ഹെഡ്‌ഫോണിന്റെ ഉപയോഗം വർധിപ്പിക്കുന്നു. (Do you hear these sounds from your ears? Hearing may stop)

എന്നാൽ ഹെഡ്‌ഫോൺ ഉപയോഗം കേൾവിയെ തകരാറിലാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മുൻപൊക്കെ 60 കഴിഞ്ഞവരിലാണ് കേൾവി പ്രശ്‌നങ്ങൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ 35 -40 വയസിൽ തുടങ്ങുന്നു. ഹെഡ്‌ഫോണിന്റെ അമിത ഉപയോഗമാണ് പലപ്പോഴും കേൾവി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.

ഹെഡ്‌ഫോണുകളുടെ സ്ഥിരമായ ഉപയോഗം കേൾവിശക്തിയെ ദോഷകരമായി ബാധിക്കും. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും , നെക്ബാൻഡുകളും റേഡിയേഷൻ പ്രശ്‌നങ്ങളും ഉണ്ടാക്കും.

ആന്തരിക കർണത്തിലെ കോക്ലിയയിലെ ഹെയർസെല്ലുകൾ നശിക്കുമ്പോൾ ഉണ്ടാകുന്ന സെൻസറി ന്യൂറൽ കേൾവിക്കുറവാണ്. ഇത് ചികിത്സിച്ചു മാറ്റാൻ കഴിയില്ലെന്നത് ചെവിക്കുണ്ടാകുന്ന തകരാറിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഹെഡ്‌ഫോൺ ചെവി അടച്ച് നിൽക്കുന്നതിനാൽ ചെവിക്കായത്തിന്റെ സ്വാഭാവിക ശുചീകരണം മുടങ്ങും. ചെവിക്കായം ചെവിയിൽ തങ്ങി നിൽക്കാൻ ഇത് കാരണമാകും. ചെവി അടയുന്നതോടെ കേൾവികുറയാൻ കാരണമാകും.

ഹെഡ്‌ഫോണുകൾ വൃത്തിയില്ലാത്ത പ്രദേശങ്ങളിൽ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധയ്ക്ക് കാരണമാകാം. ഇയർഫോൺ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതും അണുബാധയ്ക്ക് കാരണമാകും.

ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ കേൾവി കുറയുകയും പിന്നീട് കേൾവി പ്രശ്‌നങ്ങൾ രൂക്ഷമാകുകയും ചെയ്യുന്നത് ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതിന്റെ പരിണിത ഫലമാണ്.

ചെവിയിൽ മൂളുന്ന പോലെയോ മണിയടി ശബ്ദം പോലെയോ കേൾക്കുന്ന ടിനിട്ടസ് കേൾവിക്കുറവിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ്.

ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോൾ കുറഞ്ഞ ശബ്ദത്തിൽ ഉപയോഗിക്കുക. തുടർച്ചയായുള്ള ഉപയോഗം ഒഴിവാക്കുക എന്നതാണ് ഹെഡ്‌ഫോൺ കാരണമുള്ള കേൾവി പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടാനുള്ള വഴി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

Related Articles

Popular Categories

spot_imgspot_img